23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • പ്രതിഷേധ ധർണ്ണ
Iritty

പ്രതിഷേധ ധർണ്ണ

ഇരിട്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി സബ്ബ് ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. 2021 മുതലുള്ള ക്ഷാമാശ്വാസം നല്‍കുക, പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക, മെഡിസിപ്പ് നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.സി.വര്‍ഗ്ഗീസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ജെ. വര്‍ക്കി അധ്യക്ഷനായി. കുഞ്ഞനന്തന്‍ പടിയൂര്‍, ഇബ്രാഹിംകുട്ടി, ടി.വി. മാത്യു, ജോസ് സൈമണ്‍, ജോസ് പാരിക്കാപ്പള്ളി , മാത്യു കുര്യന്‍, ടി.വി.ചാത്തുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​യോ​ഗ​വും

Aswathi Kottiyoor

പു​റം​ലോ​ക​ത്തെ​ത്താ​ൻ മു​ള​ച്ച​ങ്ങാ​ടത്തെ ആശ്രയിച്ച് രണ്ട് കുടുംബങ്ങൾ

Aswathi Kottiyoor

ഐ ടി ഐ അഡ്‌മിഷൻ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox