25 C
Iritty, IN
May 3, 2024
  • Home
  • National
  • സെന്‍സെക്‌സ് 389 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 16,800നരികെ
National

സെന്‍സെക്‌സ് 389 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 16,800നരികെ

മുംബൈ: തുടക്കത്തില്‍ കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ഐടി ഓഹരികളിലെ നിക്ഷേപ താല്‍പര്യമാണ് സൂചികകള്‍ നേട്ടമാക്കിയത്.

രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സിന് 1000ത്തിലേറെ പോയന്റ് നഷ്ടമായെങ്കിലും ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 1,500 പോയന്റോളം ഉയര്‍ന്നു. ഒടുവില്‍ 388.76 പോയന്റ് നേട്ടത്തില്‍ 56,247.28ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 135.50 പോയന്റ് ഉയര്‍ന്ന് 16,793.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയുംചെയ്തു.

ഓട്ടോ, ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.8ശതമാനംവീതം ഉയര്‍ന്നു. ആഗോള സൂചികകളെല്ലാം തകര്‍ച്ചനേരിട്ടപ്പോള്‍ നടക്കാനിരിക്കുന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി നേട്ടമുണ്ടാക്കിയത്.

Related posts

മനുഷ്യവാസമില്ല, എന്നിട്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍; ധ്രുവ പ്രദേശങ്ങളിലാദ്യമെന്ന് ഗവേഷകര്‍

Aswathi Kottiyoor

സാമ്പത്തിക സർവേ; പ്രതീക്ഷ 8 -8.5 ശതമാനം ജിഡിപി വളർച്ച

Aswathi Kottiyoor

റൂബിളിന്റെ മൂല്യതകര്‍ച്ച: പലിശ നിരക്ക് 20ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് റഷ്യ

Aswathi Kottiyoor
WordPress Image Lightbox