25 C
Iritty, IN
May 3, 2024
  • Home
  • Delhi
  • റൂബിളിന്റെ മൂല്യതകര്‍ച്ച: പലിശ നിരക്ക് 20ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് റഷ്യ
Delhi National

റൂബിളിന്റെ മൂല്യതകര്‍ച്ച: പലിശ നിരക്ക് 20ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് റഷ്യ

റൂബിളിന്റെ മൂല്യതകര്‍ച്ചയുടെ ആഘാതം കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും റഷ്യന്‍ കേന്ദ്ര ബാങ്ക് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചു. യുഎസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 30ശതമാനം ഇടിഞ്ഞതിനെതുടര്‍ന്നാണ് ബാങ്ക് ഓഫ് റഷ്യ നിരക്ക് 9.5ശതമാനത്തില്‍നിന്ന് 20ശതമാനമായി ഉയര്‍ത്തിയത്.

യുഎസും യൂറോപ്യന്‍ യൂണിയനും യുകെയും റഷ്യന്‍ ബാങ്കുകള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് റൂബിളിന് വന്‍മൂല്യതതകര്‍ച്ചയുണ്ടായത്. ഇതോടെ യുഎസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 108.75 ആകുകയുംചെയ്തു. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 108.75 റഷ്യന്‍ റൂബിള്‍ നല്‍കേണ്ട സ്ഥിതി.

റഷ്യന്‍ കേന്ദ്ര ബാങ്ക്, ധനമന്ത്രാലയലം, വെല്‍ത്ത് ഫണ്ട് തുടങ്ങിയവയുമായുള്ള ഇടപാടുകള്‍ക്ക് യുകെ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം യുകെയിലുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ റഷ്യയിലെ ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാട് നടത്താനാവില്ല. ഇതോടെ ആഗോള സാമ്പദ് വ്യവസ്ഥയില്‍നിന്ന് റഷ്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി.

Related posts

മീന സ്വാമിനാഥൻ അന്തരിച്ചു

Aswathi Kottiyoor

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം…………..

Aswathi Kottiyoor

കേന്ദ്രം യുവജനങ്ങളെ അവ​ഗണിച്ചതെന്ത് ; രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി………..

Aswathi Kottiyoor
WordPress Image Lightbox