പേരാവൂര്‍ റീജണല്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ഉത്സവം ഇന്ന് ആയോത്തുംചാലില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി സഹകരണ സംഘങ്ങള്‍ സ്വന്തം നിലയിലോ ഗ്രൂപ്പ് അടിസ്ഥാനത്തിലോ ജൈവ പച്ചക്കറി കൃഷി നടത്തണമെന്ന നിര്‍ദ്ദശത്തുടര്‍ന്നാണ് തരിശു കിടന്ന 50 സെന്റ് സ്ഥലത്ത് ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. പയര്‍, ചീര, വെണ്ട, പച്ചമുളക്, പൊട്ടിക്ക, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി വിളവെടുപ്പിന് പാകമായാല്‍ ജൈവ പച്ചക്കറി വില്‍പന നടത്തുന്ന മാര്‍ക്കറ്റുകളിലോ അല്ലങ്കില്‍ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനോ ആണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് സെക്രട്ടറി വി. വി ബാലകൃഷ്ണന്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് പി. എന്‍ പുരുഷോത്തമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി ഗീത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി സോജ, നിഷാ പ്രദീപന്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വി രമേശന്‍, സെക്രട്ടറി വി. വി ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വാവച്ചന്‍ തോമസ്, വി പത്മനാഭന്‍, ബാങ്ക് ഡയക്ടര്‍മാരായ വി പത്മമനാഭന്‍, ഷൈല, രമേഷ് ബാബു, ഉണ്ണികൃഷ്ണന്‍, ബാങ്ക് ജീവനക്കാരായ വി. പി ജ്യോതിഷ്, എം രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.