24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ലും പി​ലാ​ത്ത​റ​യി​ലും സു​ഭി​ക്ഷ ഹോ​ട്ട​ൽ
kannur

ക​ണ്ണൂ​രി​ലും പി​ലാ​ത്ത​റ​യി​ലും സു​ഭി​ക്ഷ ഹോ​ട്ട​ൽ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കുന്ന വി​ശ​പ്പുര​ഹി​ത കേ​ര​ളം ‘സു​ഭി​ക്ഷ ഹോ​ട്ട​ലു​ക​ൾ’ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലും പി​ലാ​ത്ത​റ​യി​ലും സു​ഭി​ക്ഷ ഹോ​ട്ട​ലു​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ സു​ഭി​ക്ഷ ഹോ​ട്ട​ലി​നാ​യി 1500 ച​തു​ര​ശ്ര അ​ടി സ്ഥ​ലം ന​ൽ​കും. പി​ലാ​ത്ത​റ​യി​ൽ ചെ​ത്ത് തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം സു​ഭി​ക്ഷ ഹോ​ട്ട​ലി​ന് വാ​ട​ക​യി​ല്ലാ​തെ സ്ഥ​ലം ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​റ്റ് നിയോജക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഹോ​ട്ട​ലി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ഇ​തി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്ത കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ വാ​ത​ക ശ്മ​ശാ​നം നി​ർ​മി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച ര​ണ്ട് കോ​ടി രൂ​പ​യു​ടെ ഡി​പി​ആ​റി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി എ​ഡി​സി ജ​ന​റ​ൽ അ​റി​യി​ച്ചു. ആ​റ​ളം ഫാ​മി​ലെ ആ​ന​മ​തി​ൽ എ​ട്ട് മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഐ​ടി​ഡി​പി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഇ​രി​ട്ടി താ​ലൂ​ക്ക് സി​വി​ൽ സ​പ്ലൈ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​തി​ന് നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.എ​യ്യ​ൻ​ക​ല്ല് എ​സ്ടി കോ​ള​നി​യി​ൽ ഹാ​ബി​റ്റാ​റ്റ് ചെ​യ്യു​ന്ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പു​തി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം നാളെ പ്ര​വൃ​ത്തി തു​ട​ങ്ങും. ര​ണ്ട് മാ​സ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഐ​ടി​ഡി​പി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പി​ലാ​ത്ത​റ-​പാ​പ്പ​ിനി​ശേ​രി റോ​ഡി​ലെ സോ​ളാ​ർ ലൈ​റ്റ് അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി കെ​എ​സ്ടി​പി​ക്ക് ഡി​പി​ആ​ർ സ​മ​ർ​പ്പി​ച്ച​താ​യി അ​ന​ർ​ട്ട് അ​റി​യി​ച്ചു. പി​ലാ​ത്ത​റ ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യം ടോ​യ്‌​ല​റ്റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് മാ​ർ​ച്ച് അ​വ​സാ​ന​വാ​രം തു​റ​ന്നു​കൊ​ടു​ക്കും. പു​തി​യ​ങ്ങാ​ടി ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ലെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും. വ​ല നെ​യ്യു​ന്ന​തി​ന് ഷെ​ഡി​ന് പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കി അ​യ​യ്ക്കു​മെ​ന്ന് ഹാ​ർ​ബ​ർ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ജ​ല​ജീ​വ​ൻ മി​ഷ​ൻ ഗാ​ർ​ഹി​ക ക​ണ​ക്ഷ​ന്‍റെ ട്ര​യ​ൽ റ​ൺ മാ​ർ​ച്ച് 31ഓ​ടെ പൂ​ർ​ത്തി​യാ​ക്കി മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ജ​ല​വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.കി​ഫ്ബി പ്ര​വൃ​ത്തി​യാ​യ കാ​വി​ൻ​മു​ന​മ്പ് പാ​ല​ത്തി​ന്‍റെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ആ​വ​ശ്യ​മാ​യ ഡി​സൈ​ൻ മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി എ​സ്റ്റി​മേ​റ്റ് സാ​ങ്കേ​തി​ക അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന് കെ​ആ​ർ​എ​ഫ്ബി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ. ​വി.​ശി​വ​ദാ​സ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ , സ​ണ്ണി ജോ​സ​ഫ്, കെ.​പി. മോ​ഹ​ന​ൻ, സ​ജീ​വ് ജോ​സ​ഫ്, എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​പ്ര​കാ​ശ​ൻ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കോൺഗ്രസിൽ പൊട്ടിത്തെറി; ലിജു ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു……..

Aswathi Kottiyoor

79 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor

കോവിഡ് വ്യാപനത്തിന് തിരഞ്ഞെടുപ്പ് കാരണമല്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ……

Aswathi Kottiyoor
WordPress Image Lightbox