23.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • മെ​ട്രോ ഫ്ര​ഷ് ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ
Iritty

മെ​ട്രോ ഫ്ര​ഷ് ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ

ഇ​രി​ട്ടി: മെ​ട്രോ ഫ്ര​ഷ് ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30ന് ​സ​യ്യി​ദ് അ​ൽ​മ​ഷ്ഹു​ർ അ​സ്‌​ലം ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ക്കും. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, കൗ​ൺ​സി​ല​ർ വി.​പി. അ​ബ്‌​ദു​ൾ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്‌​ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ മി​ത​മാ​യ​വി​ല​യി​ൽ ല​ഭ്യ​മാ​ക്കു​കയെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ 2005-ൽ ​ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണ് മെ​ട്രോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യേതര ഉ​ത്പ​ന്ന​ങ്ങ​ൾ, ഡ്രൈ​ഫ്രൂ​ട്ട്സ്, കോ​സ്മെ​റ്റി​ക്‌​സ്, പ​ച്ച​ക്ക​റി, ഫ്രൂ​ട്ട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, സ്റ്റേ​ഷ​ന​റീ​സ് എ​ന്നി​വ​യി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ബ്രാ​ൻ​ഡു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​കയെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ച്ച മെ​ട്രോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഇ​രി​ട്ടി​യി​ലെ ആ​ദ്യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്ന സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യാ​ണ്. ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വുമു​ണ്ട്. ദി​വ​സേ​ന​യു​ള്ള ഓ​ഫ​റു​ക​ൾ​ക്കുപു​റ​മെ ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ 1,000 രൂ​പ​യു​ടെ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്ക് മൂ​ന്നു​ കി​ലോ​ഗ്രാം പ​ഞ്ച​സാ​ര സ്വ​ന്ത​മാ​ക്കാം.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഫ്രീ ​ഗി​ഫ്റ്റ് കൂ​പ്പ​ൺ ബം​പ​ർ സ​മ്മാ​നം 25,000 രൂ​പ. ന​റു​ക്കെ​ടു​പ്പ് ഉ​ദ്ഘാ​ട​ന ദി​വ​സം രാ​വി​ലെ 11.30ന് ​ന​ട​ക്കും. കൂ​ടാ​തെ മ​റ്റ​നേ​കം ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണെ​ന്ന് മെ​ട്രോ ഫ്ര​ഷ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ക​ല്ലി​ൽ അ​ഷ്റ​ഫ് ഹാ​ജി അ​റി​യി​ച്ചു.

Related posts

കിളിയന്തറ ചെക്ക്പോസ്റ്റിൽ സൗ​ജ​ന്യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

ആറളംഫാം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
WordPress Image Lightbox