29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • കൊ​ല​പാ​ത​കരാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തും: എം.​വി. ജ​യ​രാ​ജ​ന്‍
kannur

കൊ​ല​പാ​ത​കരാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തും: എം.​വി. ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ആ​ര്‍​എ​സ്എ​സി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ജ​ന​ശ​ക്തി​ക്ക് മു​ന്നി​ല്‍ കൊ​ല​യാ​ളി​ക​ള്‍​ക്ക് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രും. ഹ​രി​ദാ​സ​ന്‍റെ കൊ​ല​പാ​ത​കം പൈ​ശാ​ചി​ക​വും ക്രൂ​ര​വു​മാ​ണ്. കാ​ല്‍ അ​റു​ത്തു​മാ​റ്റി.

ഇ​ങ്ങ​നെ​യൊ​രു കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള സം​ഘ​ര്‍​ഷം ത​ല​ശേ​രി​യി​ലോ പു​ന്നോ​ലി​ലോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം നാ​ട്ടി​ലാ​കെ സ​മാ​ധാ​ന​മു​ണ്ട്. അ​തി​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഹ​രി​ദാ​സ​ന്‍റെ കൊ​ല​പാ​ത​കം. ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണി​ത്.

ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഒ​റ്റ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ബി​ജെ​പി അ​ക്ര​മ​ത്തി​ന്‍റെ പാ​ത വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ത​ല​ശേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും ബി​ജെ​പി മ​ണ്ഡ​ലം നേ​താ​വു​മാ​യ വ്യ​ക്തി ഒ​രാ​ഴ്ച മു​മ്പ് സി​പി​എ​മ്മി​ന്‍റെ ര​ണ്ടു പേ​രെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ന​മു​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​സം​ഗി​ച്ചി​രു​ന്നു.

അ​താ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Related posts

കേരളത്തിലേക്ക് ചൈനയില്‍ നിന്നും ടൂറിസ്റ്റുകളെ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 2025 ആകുമ്ബോഴേക്കും ഉത്തരമലബാറിന്റെ ടൂറിസം രംഗത്തെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി

Aswathi Kottiyoor

കെ വി തോമസ് കണ്ണൂരിലെത്തി; ചുവന്ന ഷാളണിയിച്ച് എയര്‍പോര്‍ട്ടില്‍ സ്വീകരണം

Aswathi Kottiyoor

തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ജ​ല​ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox