27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ഗാന്ധിജിയെ പോലെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയാണ് കസ്തൂർബ : ഐത്തിയൂർ സുരേന്ദ്രൻ
kannur

ഗാന്ധിജിയെ പോലെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയാണ് കസ്തൂർബ : ഐത്തിയൂർ സുരേന്ദ്രൻ

കണ്ണൂർ : ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിതയാണ് കസ്തൂർബ ഗാന്ധിയെന്നും ബ്രിട്ടീഷുകാരുടെ തടവറയിൽ കിടന്ന് മരിച്ച അപൂർവ്വം വനിതകളിൽ ഒരാളാണ് കസ്തൂർബ ഗാന്ധിയെന്നും
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ഐത്തിയൂർ സുരേന്ദ്രൻ പറഞ്ഞു.
ഗാന്ധിജിയുടെ പത്നി കസ്തൂർബ ഗാന്ധിജിയുടെ 78 ആം ചരമ വാർഷിക ദിനത്തിൽ ഗാന്ധി യുവ മണ്ഡലത്തിന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗഖാൻ കൊട്ടാരത്തിൽ തടവിൽ ഇരിക്കുമ്പോഴാണ് കസ്തൂർബ ഗാന്ധി മരണമടയുന്നത്. ഗാന്ധിജിയുടെ പോരാട്ടങ്ങൾക്ക് ശക്തിപകർന്നത് കസ്തൂർബ ഗാന്ധി ആയിരുന്നു.
മഹാത്മാഗാന്ധിയുടെ ഭാര്യ എന്നതിനുമപ്പുറം അവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര വനിതയാണ്. ഗാന്ധിജിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്നതോടൊപ്പം തന്നെ സ്വന്തം ജീവിതത്തിൽ ത്യാഗം സഹിച്ച ധീരവനിതയാണ് അവർ. ഗാന്ധിജി വർഗ്ഗീയ ഫാസിസ്റ്റുകളുടെ തോക്കിന് ഇരയായി രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചപ്പോൾ കസ്തൂർബ ഗാന്ധി ബ്രിട്ടീഷുകാരുടെ തടവറയിൽ കിടന്ന് രാജ്യത്തിനു വേണ്ടി രക്ത സാക്ഷിത്വം വരിക്കുകയായിരുന്നു.ഭാരതത്തിലെ വനിതകൾക്ക് വഴികാട്ടിയാണ് കസ്തൂർബയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഗാന്ധിജിയുടെ പോരാട്ടങ്ങൾക്ക് ചൂടും ചൂരും പകരുകയും ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് സജീവമായി പോകുമ്പോൾ യാതൊരു വിഷമമോ പരാതിയോ പരിഭവങ്ങളോ പറയാതെ പിന്തുണയ്ക്കുകയായിരുന്നു കസ്തൂർബാഗാന്ധി ചെയ്തിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സനോജ് നെല്ലിയാടൻ, റഫീഖ് പാണപ്പുഴ, കെ പ്രണവ്, വി സതീഷ്,പി വി ജിതിൻ, സിതിൻ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

ഫോട്ടോ…. കസ്തൂർബാ ഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുഷ്പാർച്ചന

Related posts

ക​ണ്ണൂ​രി​ൽ സാ​ഹ​ച​ര്യം മോശമാകുന്നു; കൂ​ടു​ത​ൽ വാ​ക്സി​ൻ വേ​ണം: മേ​യ​ർ

Aswathi Kottiyoor

ജില്ലയില്‍ 479 പേര്‍ക്ക് കൂടി കൊവിഡ്; 461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജില്ലയില്‍ വ്യാഴാഴ്ച 1747 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………….

Aswathi Kottiyoor
WordPress Image Lightbox