25.6 C
Iritty, IN
December 3, 2023
  • Home
  • Peravoor
  • പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും
Peravoor

പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും

സി. പി. എം 23-ാം പാർട്ടികോൺഗ്രസ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടാം വാരം പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും. ഇന്നലെ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി. കെ. സനോജ് ഉദ്ഘാടനം ചെയ്തു. സി. പി. എം ജില്ലാ കമ്മറ്റി അംഗം വി. ജി. പത്മനാഭൻ അധ്യക്ഷനായി. അഡ്വ. എം. രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യൻ, സി. പി. എം. പേരാവൂർ ലോക്കൽ സെക്രട്ടറി കെ. എ. രജീഷ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. പുരുഷോത്തമൻ, കെ. ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
201 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ ആൻ്റണി സെബാസ്റ്റ്യൻ (ചെയർമാൻ), കെ. സുധാകരൻ (കൺവീനർ).

Related posts

പേരാവൂര്‍ ഗവ: ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പായ്‌തേനീച്ച കൂട്

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച നടക്കും……………

Aswathi Kottiyoor

തരംഗത്തിനിടയിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല…………

WordPress Image Lightbox