കേളകം : ഭാരത് സ്കൗട്ട്സ് ഗൈഡ്സ് സംഘടനയുടെ സ്ഥാപകൻ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തന ദിനമായി ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കേളകം സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ ഹെഡ്മാസ്റ്റർ പി പി വ്യാസ്ഷ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് രാജ്യപുരസ്കാർ നേടിയ കുട്ടികളെ ആദരിച്ചു. തുടർന്ന്, സ്കൂളിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി സ്കൗട്ട് മാസ്റ്റർ ബിജു കെ വി ഫ്ലാഗ് ഓഫ് ചെയ്തു. വായു മലിനീകരണത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ സൈക്കിൾ റാലി സംഘടിപ്പിച്ചത്. വായു മലിനീകരണ വിരുദ്ധ പ്ലക്കാർഡുകൾ പ്രദര്‍ശിപ്പിച്ചു. സ്കൂളിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കേളകം ടൗൺ ചുറ്റി മഞ്ഞളാംപുറം സ്കൂളിൽ അവസാനിച്ചു. ഹെഡ്മാസ്റ്റർ മാരായ എം വി മാത്യു, മാത്യു ജോസഫ് അധ്യാപകരനായ് ടൈറ്റസ് പി സി, ജോസഫ് കെ സി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ആഷിക് സന്തോഷ്, ആഷ്മി മോഹൻ, ആശംസ് ലീ ജോസഫ് എന്നിവർ സംസാരിച്ചു. ലിയാ മരിയ, അഷ്മിത എന്നിവർ കവിതകൾ ആലപിച്ചു. അധ്യാപകരായ റീന ഇരുപ്പക്കാട്ട്, നൈസ് മാൻ, സനില എന്‍, അനൂപ് കുമാര്‍, ബിബിന്‍ ആന്‍റണി, ബിസി ബേബി, സംഗീത, അഖില എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.