• Home
  • Thalassery
  • നിടുംപൊയിൽ ഇരുപത്തിഒൻപതാം മൈലിൽ വീണ്ടും മാലിന്യം തള്ളി: സ്ഥാപന ഉടമകൾക്കെതിരെ കേസ്, മാലിന്യം തിരിച്ചെടുപ്പിച്ചു
Thalassery

നിടുംപൊയിൽ ഇരുപത്തിഒൻപതാം മൈലിൽ വീണ്ടും മാലിന്യം തള്ളി: സ്ഥാപന ഉടമകൾക്കെതിരെ കേസ്, മാലിന്യം തിരിച്ചെടുപ്പിച്ചു

തലശ്ശേരി.ബാവലി റോഡിൽ ഇരുപത്തി ഒൻപതാം മൈലിന് സമീപം രണ്ടാമത്തെ ഹെയർ പിൻ വളവിൽ വീണ്ടും മാലിന്യം തളളിയത് കണ്ടെത്തി. കഴിഞ്ഞ ദിവസം ബാഗ് നിർമ്മാണ യൂണിറ്റിലെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പിഴയിടാക്കിയിരുന്നു. വീണ്ടും മാലിന്യ നിക്ഷേപം ഉണ്ട് എന്നറിഞ്ഞ് വാർഡ് മെമ്പർ ജിമ്മി അബ്രാഹം, ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രനഥാലയം പ്രവർത്തകരായ ജിൻസ് പി.സി, കെ.കെ.രാജൻ, സജി പി.കെ. എന്നിവർ നടത്തിയ പരിശോധനയിൽഅതേ സ്ഥാപനത്തിൻ്റെ തന്നെ മാലിന്യമാണ് ഇന്ന് കണ്ടെത്തിയതും.വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ, ഹെഡ് ക്ലർക്ക് പ്രേമരാജൻ, ജിൻ്റോതെക്കേടത്ത് കണ്ണവം, കൊട്ടിയൂർ റെയ്ഞ്ചിലെ വനം വകുപ്പ് ജീവനക്കാരായ എ.കെ.സുരേന്ദ്രൻ ഫോറസ്റ്റർ.പ്രമോദ്, ഷൈജു, പ്രവീൺ തുടങ്ങിയവരും സ്ഥലത്തെത്തി സ്ഥാപന ഉടമയെയും കൂട്ടാളികളെയും വിളിച്ച് വരുത്തി മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു.പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കണിച്ചാർ പഞ്ചായത്ത് ഫൈൻ ഈടാക്കുകയും, വനം വകുപ്പ് കേസ് എടുക്കുകയും ചെയ്തു.

Related posts

ടാങ്കർ ലോറി മറിഞ്ഞു, പ്രദേശം കടുത്ത ജാഗ്രതയിൽ

Aswathi Kottiyoor

തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ ഗതാഗത നിരോധനം തുടരും.

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox