25 C
Iritty, IN
May 3, 2024
  • Home
  • National
  • സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ വര്‍ധന; ഇന്നും വില കുതിച്ചുയര്‍ന്ന് പുതിയ ഉയരത്തി
National

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ വര്‍ധന; ഇന്നും വില കുതിച്ചുയര്‍ന്ന് പുതിയ ഉയരത്തി

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്നു. ഒരുപവന്റെ വിലയില്‍ 200 രൂപയുടെ വര്‍ധനവുണ്ടായി.

22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വര്‍ണ്ണവില. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണവിലയും വര്‍ധിച്ചു. 36440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 36640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വിപണനം. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചു. ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 3765 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 3785 രൂപയായാണ് വര്‍ദ്ധിച്ചത്. ഇതോടെ 18 ക്യാരറ്റ് സ്വര്‍ണത്തിന് ഒരു പവന് വില 36280 രൂപയായി.

വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും വെള്ളിക്ക് ഇതേ വിലയായിരുന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില.

Related posts

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

Aswathi Kottiyoor

പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു : കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

Aswathi Kottiyoor

കൊവിഡ് മരണഭയം മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള കാരണമായി പറയാമെന്ന് അലഹബാദ് ഹൈക്കോടതി….

Aswathi Kottiyoor
WordPress Image Lightbox