28.6 C
Iritty, IN
September 23, 2023
  • Home
  • National
  • കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്
National

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്


മുംബൈ: റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങള്‍ സൂചികകളില്‍നിന്ന് കവര്‍ന്നത് ഒരുശതമാനത്തിലേറെ.

മാര്‍ച്ചിലെ യോഗത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പവല്‍ സൂചന നല്‍കിയതാണ് വിപണിയെ പിടിച്ചുലച്ചത്.

സെന്‍സെക്‌സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 17,013ലുമാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടം ആയിരത്തിലേറെ പോയന്റായി. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം ഇടിഞ്ഞു.

വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, നെസ് ലെ, ഡോ.റെഡ്ഡീസ്, എച്ച്‌സിഎല്‍, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തില്‍. നിഫ്റ്റി സൂചികയില്‍ ഒഎന്‍ജിസി മാത്രമാണ് നേട്ടത്തിലുള്ളത്.

Related posts

മീന സ്വാമിനാഥൻ അന്തരിച്ചു

വിദേശ യാത്രക്കാർക്ക് ഇനി സ്വന്തം ഐസലേഷൻ

𝓐𝓷𝓾 𝓴 𝓳

പ്ലാസ്റ്റിക്ക് മാലിന്യം: 8 വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ ചെരിഞ്ഞത് 20 ഓളം ആനകള്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox