24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • 100 പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മ​ങ്ങ​ൾ ല​ക്ഷ്യം; തൈകളുടെ ​വി​ത​ര​ണം തുടങ്ങി
kannur

100 പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മ​ങ്ങ​ൾ ല​ക്ഷ്യം; തൈകളുടെ ​വി​ത​ര​ണം തുടങ്ങി

ക​ണ്ണൂ​ർ: 100 പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന “പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മ​ങ്ങ​ൾ’ പ​ദ്ധ​തി​യു​ടെ തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ​യും കൃ​ഷി വ​കു​പ്പി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 100 ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് പാ​ഷ​ൻ ഫ്രൂ​ട്ട് തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ ജെ​എ​ൽ​ജി ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് മോ​ഹി​നി​ക്ക് പാ​ഷ​ൻ ഫ്രൂ​ട്ട് തൈ ​കൈ​മാ​റി. ഓ​രോ ജെ​എ​ൽ​ജി യൂ​ണി​റ്റും 10 സെ​ന്‍റി​ലാ​ണ് പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്യു​ക. ജി​ല്ല​യി​ൽ 10 ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്യാ​നു​ള്ള തൈ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പാ​ഷ​ൻ ഫ്രൂ​ട്ടി​ൽ​നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പാ​ഷ​ൻ ഫ്രൂ​ട്ടി​ന്‍റെ പോ​ഷ​ക സ​മൃ​ദ്ധി​യും ഗു​ണ​വും സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

അ​ടു​ത്ത വ​ർ​ഷം ആ​കു​മ്പോ​ഴേ​ക്കും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ല​സ്റ്റ​ർ ത​ല​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി പാ​ഷ​ൻ ഫ്രൂ​ട്ട് ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കും. വി​ള​വെ​ടു​പ്പ് സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും 13 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മാ​യി നാ​ല് മൂ​ല്യ​വ​ർ​ധി​ത യൂ​ണി​റ്റു​ക​ളെ​ങ്കി​ലും തു​ട​ങ്ങും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കൃ​ഷി​ക്കു​വേ​ണ്ട സ്ഥ​ലം ഒ​രു​ക്കു​ന്ന​ത്. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള പാ​ഷ​ൻ ഫ്രൂ​ട്ട് തൈ​ക​ൾ അ​താ​ത് കൃ​ഷി ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഇ​തി​നോ​ട​കം ന​ൽ​കി. ഗ്രൂ​പ്പു​ക​ൾ​ക്ക് തൈ​ക​ൾ സൗ​ജ​ന്യ​മാ​യും ഉ​ത്പാ​ദ​നോ​പാ​ദി​ക​ൾ സ​ബ്‌​സി​ഡി നി​ര​ക്കി​ലു​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​നാ​യി. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​പി. അ​നൂ​പ്, വി. ​ച​ന്ദ്ര​ൻ, അ​ജി​ത, ര​മ്യ ഹ​രി​ദാ​സ്, പി. ​സ​ര​ള, കെ.​കെ. ര​ത്‌​ന​കു​മാ​രി, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

ബെംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് ഇരിട്ടി സ്വദേശിയായ യുവാവ് മരിച്ചു

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്; കണ്ണൂരിന് തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox