കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ, കൃഷി വകുപ്പ് സഹകരണത്തോടെ നടപ്പിലാക്കുന്ന ‘പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ’ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ഏറെ ആദായകരമായ കൃഷിയാണ് പാഷൻ ഫ്രൂട്ട് വളർത്തൽ. മൂല്യവർധിത ഉൽപ്പനങ്ങൾ അടക്കം ലഭ്യമാകുന്നതിനാൽ ലാഭകരമാക്കാൻ എളുപ്പമാണെന്നും പി പി ദിവ്യ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയിൽ 13 തദ്ദേശസ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പിന്നീട് ജില്ലയിൽ വ്യാപകമായി പദ്ധതി നടപ്പിലാക്കും. പദ്ധതി പ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലെ 100 ജെ എൽ ജി ഗ്രൂപ്പുകൾക്ക് പാഷൻ ഫ്രൂട്ട് തൈകൾ ഇന്നു നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഗ്രൂപ്പുകൾക്ക് തൈകൾ സൗജന്യമായാണ് വിതരണം ചെയ്തത്.
ഉൽപ്പാദനോപാദികൾ സബ്‌സിഡി നിരക്കിലുമാണ് അനുവദിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കൂര്യൻ അധ്യക്ഷതവഹിച്ചു. ടി സരള , കെ കെ രത്നകുമാരി തുടങ്ങിയവർ പങ്കെടുത്തു