31.2 C
Iritty, IN
May 18, 2024
  • Home
  • Kanichar
  • ബസുകൾ ക‍യറാതെ പോകുന്നു ; നോക്കുകുത്തിയായി ക​ണി​ച്ചാ​ർ പ​ഞ്ചാ​യത്ത് ബ​സ് സ്റ്റാ​ൻ​ഡ്
Kanichar

ബസുകൾ ക‍യറാതെ പോകുന്നു ; നോക്കുകുത്തിയായി ക​ണി​ച്ചാ​ർ പ​ഞ്ചാ​യത്ത് ബ​സ് സ്റ്റാ​ൻ​ഡ്

ക​ണി​ച്ചാ​ർ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് നോ​ക്കു​കു​ത്തി​യാ​കു​ന്നു. ബ​സു​ക​ൾ ക​യ​റാ​താ​യ​തോ​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ണി​വി​ടെ. ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി​യു​ടെ കാ​ല​ത്താ​ണ് സ്വ​കാ​ര്യ​വ്യ​ക്തി ന​ല്കി​യ സ്ഥ​ല​ത്ത് ബ​സ് സ്റ്റാ​ൻ​ഡും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തു​ട​ർ​ന്ന്‌ പ​ൽ​പ്പു മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു കൂ​ടി ബ​സു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ൻ ഭാ​ഗ​ത്തു​കൂ​ടി പു​റ​ത്തു​പോ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം.
തു​ട​ക്ക​ത്തി​ൽ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ന്നു.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ കോം​പ്ല​ക്സി​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത​തോ​ടെ യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യി. പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ പ​ല​തും ന​ട​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ബ​സ് നി​ർ​ത്തു​ന്ന പ​ഴ​യ ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്രം അ​പ​ക​ട സാ​ധ്യ​ത​യും, ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Related posts

പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ ഒരുകോടി രൂപ, കണിച്ചാറിൽ സൗജന്യ ഇ-ക്ലിനിക്ക്…

Aswathi Kottiyoor

ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി………

Aswathi Kottiyoor

കുതിരവണ്ടിയിലേറി തോമസിന്റെ പരിസ്ഥിതി സൗഹൃദ യാത്ര………..

Aswathi Kottiyoor
WordPress Image Lightbox