കിൻഫ്ര വ്യവസായ പാർക്കുകൾക്ക് 500 ഏക്കർകൂടി ഏറ്റെടുക്കുന്നതിനുള്ള അതിർത്തി നിർണയം പൂർത്തിയാകുന്നു. കീഴല്ലൂർ, അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലെ എടയന്നൂർ, കാനാട്, കീഴല്ലൂർ, മുരിങ്ങേരി, വെൺമണൽ, ഈരടം പ്രദേശങ്ങളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതിർത്തി നിർണയിച്ച് അതിരടയാള കല്ലിടുന്ന പ്രവൃത്തി വെള്ളിയാഴ്ച പൂർത്തിയാകും. നിലവിൽ വെള്ളിയാംപറമ്പിൽ കിൻഫ്രയുടെ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പാർക്കുകൾ യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ വ്യവസായ കേന്ദ്രമായി വിമാനത്താവള പരിസരം മാറും. വ്യവസായ ഇടനാഴിയുടെ ഭാഗമായി ജില്ലയിൽ 5000 ഏക്കർ ഏറ്റെടുക്കാൻ എൽഡിഎഫ് സർക്കാർ 12,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. പട്ടാന്നൂർ, കീഴല്ലൂർ, കൂടാളി, കോളാരി, പിണറായി, അഞ്ചരക്കണ്ടി, പടുവിലായി, ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി, പടിയൂർ, കല്യാട്, ചാവശേരി വില്ലേജുകളിലാണ് 4896.30 ഏക്കർ സ്ഥലം കണ്ടെത്തിയത്.
ഏറ്റെടുക്കുന്നവ ജനവാസ കേന്ദ്രങ്ങളല്ല
ജനവാസ കേന്ദ്രങ്ങളല്ലാത്തതിനാൽ കുടിയൊഴിപ്പിക്കലിന്റെ പേരിലുള്ള പ്രശ്നങ്ങളുമില്ല.
തെരൂർ, കുന്നോത്ത്, കൊടോളിപ്രം പ്രദേശങ്ങളിൽ 313.81 ഏക്കർ ഏറ്റെടുക്കുന്നതിന് സാമൂഹ്യാഘാത പഠനം പൂർത്തിയായി. മുട്ടന്നൂർ, നായാട്ടുപാറ, കോവൂർ, ചോല, പട്ടാന്നൂർ പ്രദേശങ്ങളിൽ 1030 ഏക്കർ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
സംരംഭങ്ങൾ നിരവധി, തൊഴിലവസരവും
കയറ്റുമതി, ഇറക്കുമതി ലക്ഷ്യമിട്ടുള്ള ആധുനിക വ്യവസായശാലകളാണ് പാർക്കിൽ സ്ഥാപിക്കുക. മെഡിസിറ്റി, ഔഷധ, ഫുഡ്, റബർ, പ്ലാസ്റ്റിക് പാർക്കുകൾ, കോൾഡ് സ്റ്റോറേജ് തുടങ്ങിയ സംരംഭങ്ങൾ യാഥാർഥ്യമാകും. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ വ്യവസായം ആരംഭിക്കാനാവില്ലെന്ന പരാതിക്ക് പരിഹാരമായാണ് സ്ഥലവും വെള്ളവും വൈദ്യുതിയും ഒരുക്കിനൽകാൻ സർക്കാർ കിൻഫ്രയെ ചുമതലപ്പെടുത്തിയത്. സംരംഭങ്ങൾ തുറക്കുന്നതോടെ നിരവധിപേർക്ക് തൊഴിൽ ലഭിക്കും
039
previous post