27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • യൂ​ണി​ഫോം സേ​നാ ജോ​ലിസാ​ധ്യ​ത; കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം
kannur

യൂ​ണി​ഫോം സേ​നാ ജോ​ലിസാ​ധ്യ​ത; കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

ഇ​രി​ട്ടി: പ​ട്ടി​കവ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​തി- യു​വാ​ക്ക​ള്‍​ക്ക് വി​വി​ധ​ത​രം യു​ണി​ഫോം സേ​ന​യി​ലേ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​യി​ക​ക്ഷ​മ​ത പ​രി​ശീ​ല​നം തു​ട​ങ്ങി . മി​ലി​ട്ട​റി, പാ​രാ​മി​ലി​ട്ട​റി, പോ​ലീ​സ്, അ​ഗ്‌​നി​ര​ക്ഷാ സേ​ന, വ​നം​വ​കു​പ്പ് എ​ന്നി​വ​യി​ല്‍ പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മൂ​ന്നുമാ​സം നീ​ണ്ടു നി​ല്കു​ന്ന തീ​വ്ര പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. 17 മു​ത​ല്‍ 25 വരെ വ​യ​സു​​ള്ള​വ​ര്‍​ക്കാ​ണ് കാ​യി​ക ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. ആ​റ​ളം ഫാം ​സ്‌​കൂ​ളി​ല്‍ വെ​ച്ച് ന​ട​ത്തി​യ പ്രി ​റി​ക്രൂ​ട്ട്മെ​ന്‍റ് സെ​ല​ക്ഷ​ന്‍ ടെ​സ്റ്റി​ല്‍ 630പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ കാ​യി​ക ശേ​ഷി​യും പൊ​തു വി​ജ്ഞാ​ന​വും വി​ല​യി​രു​ത്തി 291 പേ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​ക​രി​ല്‍ പ​ത്താം ക്ലാ​സ് മു​ത​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണു​ള്ള​ത്. അ​ടു​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന റി​ക്രൂ​ട്ട്മെ​ന്‍റി​ല്‍ കാ​യി​ക ശേ​ഷി​യി​ലും പൊ​തു വി​ജ്ഞാ​ന​ത്തി​ലും മു​ന്നി​ല്‍ എ​ത്തി​ച്ച് സേ​ന​യി​ല്‍ അം​ഗ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

15 ല​ക്ഷം രൂ​പ​യാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന കാ​ല​ത്ത് കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ​ണം, യൂ​ണി​ഫോം എ​ന്നി​വ അ​നു​വ​ദി​ക്കും. ഇ​തോ​ടൊ​പ്പം പി​എ​സ്‌​സി ഉ​ള്‍​പ്പെ​ടെ വി​വി​ധ റി​ക്രൂ​ട്ട്മെ​ന്‍റില്‍ അ​പേ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. മൂ​ന്ന് മാ​സം കൊ​ണ്ട് പ​രി​ശീ​ല​ക​ര്‍​ക്ക് കാ​യി​ക ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക​ക്ഷ​മ​ത പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കാ​യി സ്പെ​ഷല്‍ റി​ക്രൂ​ട്ട്മെ​ന്‍റി​ന് ശ്ര​മി​ക്കു​മെ​ന്ന്പി.​പി ദി​വ്യ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രും. പ​രി​ശീ​ല​നം തു​ട​ര്‍​ന്നു നീ​ട്ടേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ്,ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​കെ. സു​രേ​ഷ് ബാ​ബു, യു.​പി ശോ​ഭ ,പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി ദി​നേ​ശ​ന്‍, എ.​സി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ 936 പേര്‍ക്ക് കൂടി കൊവിഡ്; 906 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​തേ ബൂ​ത്തി​ലെ വോ​ട്ട​റാ​ക​ണ​മെ​ന്നി​ല്ല: ജി​ല്ലാ​ക​ള​ക്‌​ട​ർ

Aswathi Kottiyoor

പ​ര​മാ​വ​ധി വേ​ഗം 50 മതി, സ്പീഡ് ​ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

Aswathi Kottiyoor
WordPress Image Lightbox