26.6 C
Iritty, IN
August 29, 2024
  • Home
  • Kerala
  • കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക്: ഭൂമി ​സ​ർ​വേ തു​ട​ങ്ങി
Kerala

കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക്: ഭൂമി ​സ​ർ​വേ തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക സ​ർ​വേ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​ത്താം​പ​റ​മ്പി​ൽ തു​ട​ങ്ങി. കീ​ഴ​ല്ലൂ​ർ, അ​ഞ്ച​ര​ക്ക​ണ്ടി, പ​ടു​വി​ലാ​യി വി​ല്ലേ​ജു​ക​ളി​ലാ​യി 500 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. കി​ൻ​ഫ്ര അ​ഡ്വൈ​സ​ർ വി.​എ​ൻ. സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്.
ഒ​രു മാ​സം കൊ​ണ്ട് പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി ജില്ലാക​ളക്‌ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. തു​ട​ർ​ന്ന് ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ണം. മാ​ർ​ച്ചോ​ടെ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഭൂ​മി​യേ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നാ​യി 5000 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ൽ​കും. വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ വ​രു​ന്ന​തോ​ടെ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും തു​റ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ.​പി. ജ​യ​രാ​ജ​ൻ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

Related posts

തപാല്‍ അദാലത്ത് ഒക്ടോബര്‍ 18ന്*

Aswathi Kottiyoor

ഏഴു വർഷം; വൈദ്യുതി കമ്പികളിൽ പൊലിഞ്ഞത് 79 കരാർ തൊഴിലാളികൾ

Aswathi Kottiyoor

പ്രവേശനോൽസവം മൂന്നുനാൾ; ഇരുമനസ്സോടെ രക്ഷിതാക്കൾ .

Aswathi Kottiyoor
WordPress Image Lightbox