ദക്ഷിണ കൊൽക്കത്തയുടെ സമീപപ്രദേശമായ കാളിഘട്ടിൽ ഒത്തുകൂടാൻ അംഗങ്ങളെ പ്രേരിപ്പിക്കുന്ന ഒരു വോയ്‌സ് ക്ലിപ്പ് ഈ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന ‘നബന്ന അഭിജൻ’ റാലിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച വിദ്യാർത്ഥി സംഘടനയായ പശ്ചിമ ബംഗാൾ ഛത്ര സമാജിൻ്റെ നേതാവായ പ്രബീറിനെയും കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഛത്രസമാജം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധത്തിൽ ഇരുന്നൂറിലധികം പേർ അറസ്റ്റിലായിരുന്നു. ഏറ്റുമുട്ടലിൽ 15 പ്രതിഷേധക്കാർക്കും സംസ്ഥാന പൊലീസ് സേനയിലെ 14 പേർക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.