23.8 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മ​ട്ട​ന്നൂ​രിനും ഇ​രി​ട്ടിക്കും ആശ്വാസമായി കുടിവെള്ള ടാ​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി
Iritty

മ​ട്ട​ന്നൂ​രിനും ഇ​രി​ട്ടിക്കും ആശ്വാസമായി കുടിവെള്ള ടാ​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ടാ​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി. കീ​ച്ചേ​രി​ക്ക് സ​മീ​പം മ​ഞ്ച​പ്പ​റ​മ്പി​ലാ​ണ് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന് സ​മീ​പം നി​ർ​മി​ച്ച കി​ണ​റി​ൽ നി​ന്ന് വെ​ള്ളം ചാ​വ​ശേ​രി പ​റ​മ്പി​ലെ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ്ൽ എ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ചാ​ണ് ടാ​ങ്കി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ക.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ക്കു​ന്ന മ​റ്റൊ​രു ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം കൊ​തേ​രി​യി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​യും 15 ല​ക്ഷം ലി​റ്റ​ർ വീ​തം സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ സ്വ​കാ​ര്യ​വ്യ​ക്തി​യി​ൽ നി​ന്ന് ടാ​ങ്ക് നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ജ​ല അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. ഉ​യ​ര​മേ​റി​യ സ്ഥ​ല​ത്തേ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി 2018 ലാ​ണ് 75 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി​ക്കാ​യു​ള്ള കൂ​റ്റ​ൻ കി​ണ​റി​ന്‍റെ നി​ർ​മാ​ണം പ​ഴ​ശി അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്ത് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ചാ​വ​ശേ​രി പ​റ​മ്പി​ൽ 42 മി​ല്യ​ൻ ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റും നി​ർ​മി​ക്കു​ന്നു​ണ്ട്. ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പൈ​പ്പി​ട​ൽ തു​ട​ങ്ങും. പ​ദ്ധ​തി​ക്കാ​യി വെ​ളി​യ​മ്പ്ര​യി​ലെ പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 33 കെ​വി സ​ബ് സ്റ്റേ​ഷ​നും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​യും. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​പ്പോ​ലും പൈ​പ്പ് ലൈ​നി​ലൂ​ടെ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​പ്പ് വെ​ള്ളം എ​ത്താ​ത്ത ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

Related posts

വേനൽ കത്തുമ്പോഴും കണ്ണിനും മനസ്സിനും കുളിരേകി പഴശ്ശി ജലാശയം

Aswathi Kottiyoor

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor

കീഴൂർകുന്നിൽ വീട്ടു കിണറുകളിൽ മലിനജലം നിറയുന്നതായി പരാതി

WordPress Image Lightbox