ഇരിട്ടി: ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ച് ലെ എം.ജി. ഹരിപ്രസാദിന് ബുട്ടി ഫൗണ്ടേഷൻ യംഗ് സയന്റിസ്റ്റ് അവാർഡ്. ഇരിട്ടി മീത്തലെ പുന്നാട് സ്വദേശിയാണ് ഹരിപ്രസാദ് . 2021 ഡിസംബർ 13 മുതൽ 15 വരെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലെ പ്ലാസ്മ സൊസൈറ്റി ഓഫ് ഇന്ത്യയും (പി എസ് എസ് ഐ ) ബിർള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്ന് സംഘടിപ്പിച്ച പ്ലാസ്മ – 2021, 36 -ാം മത് നാഷണൽ സിമ്പോസിയത്തിൽ അവതരിപ്പിച്ച “ഫസ്റ്റ് ഓർഡർ ഫേസ് ട്രാൻസിഷനും ക്രിസ്റ്റൽ – ഫ്ളൂയിഡ് കോ എക്‌സിസ്റ്റൻസ് പ്ലാസ്മ സിസ്റ്റവും” എന്ന ശീർഷകത്തിലുള്ള പ്രബന്ധത്തിനാണ് അവാർഡ്. മീത്തലെ പുന്നാട്ടെ എൻ.വി. ഗംഗാധരന്റെയും എം.കെ. സീതയുടെയും മകനാണ്.