• Home
  • kannur
  • ലോ​ക്ഡൗ​ൺ സമാന നിയന്ത്രണം; സ​ഹ​ക​രി​ച്ച് ജ​ന​ങ്ങ​ൾ
kannur

ലോ​ക്ഡൗ​ൺ സമാന നിയന്ത്രണം; സ​ഹ​ക​രി​ച്ച് ജ​ന​ങ്ങ​ൾ

ക​ണ്ണൂ​ർ: ലോ​ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച് ജ​ന​ങ്ങ​ൾ. ഇന്നലെ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ജ​നം പു​റ​ത്തി​റ​ങ്ങി​യ​ത്. ന​ഗ​ര- ഗ്രാ​മ റോ​ഡു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ന​ഗര​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ബാ​രി​ക്കേ​ഡ് ഉ​യ​ർ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ബൈ​ൽ ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളി​ലും ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി, നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ച​ത്. ട്രെ​യി​നു​ക​ളും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി. അ​ടി​യ​ന്തര​യാ​ത്ര ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ യാ​ത്രാ​രേ​ഖ​ക​ൾ പോ​ലീ​സ് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കും യാ​ത്രാ രേ​ഖ​ക​ളി​ല്ലാ​തി​രു​ന്ന​വ​ർ​ക്കും പോ​ലീ​സ് പി​ഴ ഈ​ടാ​ക്കി. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്നു​ക​ഴി​ക്കാ​ൻ അ​നു​മ​തി ​ന​ൽ​കി​യി​രു​ന്നി​ല്ല,

പാ​ർ​സ​ലു​ക​ൾ മാ​ത്ര​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും ബേ​ക്ക​റി​ക​ളും മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തി.

ഇ​രി​ട്ടി: ഇ​രി​ട്ടി​യു​ൾ​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ അ​വ​ശ്യ സ​ർ​വീസി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു. നി​ര​ത്തു​ക​ളി​ൽ അ​ത്യാ​വ​ശ്യ യാ​ത്ര​യ്ക്ക് ഉ​ള്ള വാ​ഹ​ന​ങ്ങ​ളൊ​ഴി​കെ മ​റ്റ് വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. കെ​എ​സ്ആ​ർ​ടി​സി​യും ചി​ല​ സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഉ​ച്ച​യോ​ടെ നി​ർ​ത്തി. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പാ​ർ​സ​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​ൾ​നാ​ടു​ക​ളി​ലു​ൾ​പ്പെ​ടെ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​യും പി​ക്ക​റ്റിം​ഗും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ലും പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ചി​രു​ന്നു. മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​നും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി​യ​തി​നും ഇ​രി​ട്ടി മേ​ഖ​ല​യി​ലെ വി​വി​ധ പോ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സ് എ​ടു​ത്ത് പി​ഴ ചു​മ​ത്തി.

ഇ​രി​ട്ടി​യി​ൽ എ​സ്എ​ച്ച്ഒ കെ.​ജെ. വി​നോ​യി, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​തി​നും അ​നാ​വ​ശ്യ യാ​ത്ര ചെ​യ്ത​തി​നും ഇ​രി​ട്ടി​യി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ഞ്ഞൂ​റ് രൂ​പ വീ​തം പി​ഴ ചു​മ​ത്തി.ആ​റ​ള​ത്ത് എ​സ്ഐ സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തി,. ഇ​രി​ട്ടി സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ അ​റു​പ​തോ​ളം പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തി.

Related posts

ലോ​ക്ക് ഡൗ​ണി​ന്‍റെ ര​ണ്ടാം​ദി​നം ക​ണ്ണൂ​ർ ന​ഗ​രം വി​ജ​നം; ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് പോ​ലീ​സ്

Aswathi Kottiyoor

സിറ്റി ഗ്യാസ്‌ 4 വാർഡുകളിൽ മാർച്ചിൽ കണക്ഷൻ

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .

Aswathi Kottiyoor
WordPress Image Lightbox