28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒഴിവാക്കുന്നത് ഉപകാരമില്ലാത്ത പട്ടയങ്ങൾ; പകരം പട്ടയം ഉറപ്പാക്കും: മന്ത്രി
Kerala

ഒഴിവാക്കുന്നത് ഉപകാരമില്ലാത്ത പട്ടയങ്ങൾ; പകരം പട്ടയം ഉറപ്പാക്കും: മന്ത്രി

നടപടിക്രമങ്ങൾ അട്ടിമറിച്ച്‌ വിതരണം ചെയ്‌ത നിയമാനുസൃതമല്ലാത്തതും ഉപകാരമില്ലാത്തതുമായ പട്ടയങ്ങൾ ഒഴിവാക്കുന്നതിനാണ് രവീന്ദ്രൻ പട്ടയങ്ങൾ സംബന്ധിച്ച‌ പുതിയ ഉത്തരവെന്ന്‌ റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. അർഹർക്ക്‌ എത്രയും പെട്ടെന്ന്‌ നിയമാനുസൃത പട്ടയം ഉറപ്പാക്കാൻ നടപടി സഹായകമാകുമെന്ന്‌ മന്ത്രി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

ഉപകാരവുമില്ലാത്ത പട്ടയമാണ്‌ വലിയ വിഭാഗത്തിന്റെയും കൈയിലുള്ളത്‌. വായ്‌പയ്ക്കോ ‌വിൽപ്പനയ്‌ക്കോ നികുതി അടയ്‌ക്കാനോ ഇവ ഉപയോഗിക്കാനാകുന്നില്ല. പകരം നിയമസാധുതയുള്ള പട്ടയം കൊടുക്കണമെന്ന്‌ ആലോചിച്ചത്‌ 2019ൽ എൽഡിഎഫ്‌ സർക്കാരാണ്‌. അതിന്റെ വേഗം വർധിപ്പിക്കാനുള്ള ഉത്തരവു മാത്രമാണ്‌ ഇപ്പോൾ നൽകിയത്‌.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിലൂടെ ഒരാളെയും കുടിയിറക്കില്ല. അനർഹമായ പട്ടയങ്ങൾമാത്രം റദ്ദാക്കാൻ കഴിയാത്ത നിയമസാഹചര്യമുണ്ട്‌. അതിനാൽ, എല്ലാ രവീന്ദ്രൻ പട്ടയവും റദ്ദാക്കി പുതിയത്‌ നൽകുകയാണ്‌. അധികൃതർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ പിഴവാണ്. അർഹർക്ക്‌ രണ്ടു മാസത്തിനകം പുതിയ പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

വിദ്യാര്‍ഥികളോട് വിവേചനം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമീഷന്‍

Aswathi Kottiyoor

കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റ്‌ ; നിയമന ശുപാർശ ഒരു മാസത്തിനകം

Aswathi Kottiyoor

തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ ചെ​യ്യു​ന്നു; നോ​ക്കു​കൂ​ലി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox