24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ജനസമക്ഷം സിൽവർ ലൈൻ യോഗം തടയുന്നത്‌ ജനാധിപത്യവിരുദ്ധം: മന്ത്രി എം വി ഗോവിന്ദൻ
Kerala

ജനസമക്ഷം സിൽവർ ലൈൻ യോഗം തടയുന്നത്‌ ജനാധിപത്യവിരുദ്ധം: മന്ത്രി എം വി ഗോവിന്ദൻ

എതിർപ്പ്‌ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അടച്ചിട്ട മുറിയിൽ യോഗം അനുവദിക്കില്ലെന്നു പറയുന്നത്‌ ജനാധിപത്യവിരുദ്ധമാണെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ ‘ജനസമക്ഷം സിൽവർ ലൈൻ’ പരിപാടി അലങ്കോലമാക്കാൻ കോൺഗ്രസുകാർ ശ്രമിച്ചതിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യോഗം കൈയേറാൻ ശ്രമിക്കുന്നത്‌ ക്രമസമാധാനപ്രശ്‌നമാണ്‌.

ആവശ്യമായ പൊലീസ്‌ സുരക്ഷയുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നിർദേശിച്ചിട്ടാണ്‌ എത്തിയതെന്ന്‌ കോൺഗ്രസുകാർ പറഞ്ഞതായി മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ, അക്രമികളെ സംരക്ഷിക്കുമെന്ന്‌ സുധാകരൻ പറഞ്ഞിട്ടുണ്ടല്ലോയെന്ന്‌ മന്ത്രി പ്രതികരിച്ചു. കെ–- റെയിലിന്‌ ബിജെപിയുടെ അംഗീകാരം ആവശ്യമില്ല. ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയുണ്ട്‌. ഡിപിആറിൽ പ്രായോഗികമായ മാറ്റങ്ങൾ വരുത്തും. പദ്ധതി നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

ഷവര്‍മയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി തമിഴ്‌നാട്

𝓐𝓷𝓾 𝓴 𝓳

പ്രതിരോധിച്ച്‌ ഞായർ; സഹകരിച്ച്‌ ജനം ; നിയന്ത്രണങ്ങൾ ലംഘിച്ച 384 പേർക്കെതിരെ കേസ്‌

𝓐𝓷𝓾 𝓴 𝓳

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ബഹുജന റാലി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox