24.1 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Uncategorized

റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്


തൃശൂർ: അരിമ്പൂർ എറവിൽ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അരിമ്പൂർ കൈപ്പിള്ളി സ്വദേശി വലിയപുരക്കൽ വീട്ടിൽ നിജിന് ആണ് പരിക്കേറ്റത്. തൃശൂർ – കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിൻ.

ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചേ മുക്കാലോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും പുലർച്ചെ വീണ തെങ്ങാണ് അപകടം ഉണ്ടാക്കിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി ഗേറ്റ് തകർത്ത് റോഡിന് കുറുകെ വീഴുകയായിരുന്നു.

Related posts

‘വന്ദേഭാരത് യാത്രക്കാർക്ക് ബുദ്ധിമുട്ട്’; ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം

Aswathi Kottiyoor

കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം; ആവശ്യമുയര്‍ത്തി മകന്‍

Aswathi Kottiyoor

ചെണ്ടവാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox