36.3 C
Iritty, IN
April 22, 2024
  • Home
  • Kerala
  • ഫൈ​ബ​ര്‍ ടു ​ദ ഹോം ​ക​ണ​ക്‌ഷ​നി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ക​ണ്ണൂ​ര്‍ ബി​സി​ന​സ് ഏ​രി​യ​യ്ക്ക് രാ​ജ്യ​ത്ത് ര​ണ്ടാംസ്ഥാ​നം
Kerala

ഫൈ​ബ​ര്‍ ടു ​ദ ഹോം ​ക​ണ​ക്‌ഷ​നി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ക​ണ്ണൂ​ര്‍ ബി​സി​ന​സ് ഏ​രി​യ​യ്ക്ക് രാ​ജ്യ​ത്ത് ര​ണ്ടാംസ്ഥാ​നം

ക​ണ്ണൂ​ര്‍: രാ​ജ്യ​ത്ത് ത​ട​സ​മി​ല്ലാ​ത്ത​തും പ​രി​ധി​യി​ല്ലാ​ത്ത​തു​മാ​യ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന ഫൈ​ബ​ര്‍ ടു ​ദ ഹോം ​ക​ണ​ക്‌ഷ​നി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ക​ണ്ണൂ​ര്‍ ബി​സി​ന​സ് ഏ​രി​യ​യ്ക്ക് ര​ണ്ടാം സ്ഥാ​നം.

2021 ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് ഈ ​അം​ഗീ​കാ​രം. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളും മാ​ഹി​യും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ക​ണ്ണൂ​ര്‍ ബി​സി​ന​സ് ഏ​രി​യ.

ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും അ​പേ​ക്ഷി​ച്ചാ​ലു​ട​നെ ഒ​രു​പോ​ലെ ക​ണ​ക്‌ഷ​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ലാ​ന്‍​ഡ് ഫോ​ണ്‍ ന​മ്പ​ര്‍ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് പു​തി​യ ഫൈ​ബ​ര്‍ ടു ​ദ ഹോം ​സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റാ​വു​ന്ന അ​വ​സ​രം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്ത​തി​നാണ് ഈ ​അംഗീകാരം.

ബി​എ​സ്എ​ന്‍​എ​ല്‍ ടെ​ലി​കോം ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ പ്രൊ​വൈ​ഡേ​ഴ്‌​സ്, ലോ​ക്ക​ല്‍ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റേ​ഴ്‌​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​തി​യ ക​ണ​ക്‌ഷ​നു​ക​ള്‍ കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ലോ​ക്ഡൗ​ണ്‍ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​ര്‍​ക്ക് അ​റ്റ് ഹോം, ​വി​ദൂ​രവി​ദ്യാ​ഭ്യാ​സ​ത്തി​ന് നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ട്ട സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ത​ട​സ​മി​ല്ലാ​തെ​യും കാ​ര്യ​ക്ഷ​മ​മാ​യും നി​റ​വേ​റ്റു​വാ​നാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ ഈ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

399 രൂ​പ മു​ത​ല്‍ 1999 രൂ​പവ​രെ പ്ര​തി​മാ​സ നി​ര​ക്കി​ലും 30 എം​ബി​പി​എ​സ് മു​ത​ല്‍ 300 എം​ബി​പി​എ​സ് വ​രെ വേ​ഗ​ത​യി​ലും വി​വി​ധ സ്ലാ​ബു​ക​ളി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ പ്ലാ​നു​ക​ള്‍ ബി​എ​സ്എ​ന്‍​എ​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ര്‍​ഷി​ക പ്ലാ​നു​ക​ളി​ല്‍ അ​നു​യോ​ജ്യ​മാ​യ ഇ​ള​വു​ക​ളും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വാ​ട​ക​യി​ന​ത്തി​ല്‍ പത്തു ശ​ത​മാ​നം കു​റ​വും ബി​എ​സ്എ​ന്‍എ​ല്‍ ന​ൽകി​വ​രു​ന്നു​ണ്ട്.

ആ​വ​ശ്യ​ക്കാ​ര്‍ക്ക് ബി​എ​സ്എ​ന്‍​എ​ന്‍ ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ വ​ഴി​യോ ഓ​ണ്‍​ലൈ​നാ​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി താ​ഴെ കാ​ണു​ന്ന ലി​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. http://book myfiber.bnsl.co.in . കൂ​ടാ​തെ 9400197197 എ​ന്ന whatsapp ന​മ്പ​റി​ലൂ​ടെ​യും എ​ഫ്ടിടിഎ​ച്ച് ക​ണ്‍​ക്‌ഷ​നു​വേ​ണ്ടി അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Related posts

പ്രശസ്‌ത നാടക നടൻ മരട്‌ ജോസഫ്‌ അന്തരിച്ചു

Aswathi Kottiyoor

ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്നാവശ്യം

Aswathi Kottiyoor

വിവിധ ജില്ലകളിൽ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ മേ​ള

Aswathi Kottiyoor
WordPress Image Lightbox