കണ്ണൂര്‍: രാജ്യത്ത് തടസമില്ലാത്തതും പരിധിയില്ലാത്തതുമായ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന ഫൈബര്‍ ടു ദ ഹോം കണക്ഷനില്‍ ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയ്ക്ക് രണ്ടാം സ്ഥാനം.
2021 കലണ്ടര്‍ വര്‍ഷത്തിലെ മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളും മാഹിയും ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ബിസിനസ് ഏരിയ.
ഗ്രാമങ്ങളിലും നഗരങ്ങളിലും അപേക്ഷിച്ചാലുടനെ ഒരുപോലെ കണക്ഷന് ലഭ്യമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ലാന്‍ഡ് ഫോണ്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ ഫൈബര്‍ ടു ദ ഹോം സംവിധാനത്തിലേക്ക് മാറാവുന്ന അവസരം ലഭ്യമാക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം.
ബിഎസ്എന്‍എല്‍ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സ്, ലോക്കല്‍ കേബിള്‍ ഓപ്പറേറ്റേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് പുതിയ കണക്ഷനുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്.
ലോക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് വര്‍ക്ക് അറ്റ് ഹോം, വിദൂരവിദ്യാഭ്യാസത്തിന് നിര്‍ബന്ധിക്കപ്പെട്ട സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ തടസമില്ലാതെയും കാര്യക്ഷമമായും നിറവേറ്റുവാനാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യമൊരുക്കിയിട്ടുള്ളത്.
399 രൂപ മുതല്‍ 1999 രൂപവരെ പ്രതിമാസ നിരക്കിലും 30 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗതയിലും വിവിധ സ്ലാബുകളില്‍ ആകര്‍ഷകമായ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കിയിട്ടുണ്ട്. വാര്‍ഷിക പ്ലാനുകളില്‍ അനുയോജ്യമായ ഇളവുകളും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാടകയിനത്തില്‍ പത്തു ശതമാനം കുറവും ബിഎസ്എന്‍എല്‍ നൽകിവരുന്നുണ്ട്.
ആവശ്യക്കാര്‍ക്ക് ബിഎസ്എന്‍എന്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ വഴിയോ ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് ഉപയോഗപ്പെടുത്താം. http://book myfiber.bnsl.co.in . കൂടാതെ 9400197197 എന്ന whatsapp നമ്പറിലൂടെയും എഫ്ടിടിഎച്ച് കണ്ക്ഷനുവേണ്ടി അപേക്ഷ സ്വീകരിക്കും.