കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കുള്ള അന്നദാനവും ചായ വിതരണവും നിർത്തിവച്ചതായി മടപ്പുര ഭാരവാഹികൾ അറിയിച്ചു. അതേസമയം മറ്റു ചടങ്ങുകൾ നടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും ചായ വിതരണവും നിർത്തിവച്ചത്.
എന്നാൽ പ്രസാദവിതരണവും കുട്ടികൾകൾക്കുള്ള ചോറൂണ് വഴിപാടും സാധാരണനിലയിൽ കോവിഡ് മാനദണ്ഡം പാലിച്ച് അനുവദിക്കും. കർശന കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമേ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുകയുള്ളൂവെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു. അവലോകനയോഗം ചേർന്ന് തുടർതീരുമാനം പിന്നീട് അറിയിക്കും.