23.3 C
Iritty, IN
July 26, 2024
  • Home
  • Iritty
  • വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.
Iritty

വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.

മുള്ളേരിക്കല്‍: പ്രദേശത്തെ ഇരുപത്തിയഞ്ചോളം വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുള്ളേരിക്കല്‍ മാര്‍ഗ്ഗദീപം റസിഡന്‍സ് അസോസിയേഷന്റെയും മാര്‍ഗ്ഗദീപം ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂരിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കിയത്. ലൈബ്രറി പ്രസിഡന്റ് ഓമനക്കുട്ടി ജോസഫിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ നൂര്‍ദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ജോഷി മഞ്ഞപ്പള്ളി, മേരി ഇടനിലത്തില്‍, ലക്ഷ്മണന്‍, പുഷ്പ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.കെ.വി.കെ.കണ്ണുര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മഞ്ജു ക്ലാസ്സുകള്‍ നയിച്ചു.

Related posts

പരിഹാരമില്ലാതെ കാട്ടാനശല്യം – അദ്ധ്വാനത്തിന്റെ ഫലം കാട്ടാനകൾ ചവിട്ടി മെതിക്കുമ്പോൾ മൂകസാക്ഷികളായി ആറളം പുനരധിവാസമേഖലയിലെ കുടുംബങ്ങൾ

Aswathi Kottiyoor

ബ​ഫ​ർ​സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം

Aswathi Kottiyoor

ഇരിട്ടി പാലത്തിനു സമീപത്തെ തട്ടുകടകൾ പൂട്ടിച്ചു

WordPress Image Lightbox