23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • 72-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
Kelakam

72-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

കേളകം: മഞ്ഞളാംപുറം യു.പി. സ്കൂളിന്റെ 72-ാമത് വാർഷികാഘോഷവും ദീർഘകാലത്തെ സർവീസിൽനിന്ന് വിരമിക്കുന്ന കെ ലിസ്സി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മഞ്ഞളാംപുറം യു. പി. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് കുരീക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് റോഷൻ കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡണ്ട് ബിജു ഓളട്ടുപുറം, സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ്, മദർ പി ടി എ പ്രസിഡന്റ് ബിനിത രമേശൻ, സീനിയർ അസിസ്റ്റന്റ് കെ എം ലിസി, സ്റ്റാഫ് സെക്രട്ടറി ഷാജു അലക്സ്, വിദ്യാർത്ഥി പ്രതിനിധി റോസ് ജോമോൻ എന്നിവർ സംസാരിച്ചു.

തുടർന്ന് 7-ാം ക്ലാസ്സിലെ കുട്ടികളുടെ വിടവാങ്ങൽ ചടങ്ങും വിവിധ കലാപരിപാടികളും നടന്നു.

Related posts

കേ​ള​ക​ത്ത് ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​കസ​ഭ​യും നാ​ളെ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox