21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.
Iritty

വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.

മുള്ളേരിക്കല്‍: പ്രദേശത്തെ ഇരുപത്തിയഞ്ചോളം വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുള്ളേരിക്കല്‍ മാര്‍ഗ്ഗദീപം റസിഡന്‍സ് അസോസിയേഷന്റെയും മാര്‍ഗ്ഗദീപം ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂരിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കിയത്. ലൈബ്രറി പ്രസിഡന്റ് ഓമനക്കുട്ടി ജോസഫിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ നൂര്‍ദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ജോഷി മഞ്ഞപ്പള്ളി, മേരി ഇടനിലത്തില്‍, ലക്ഷ്മണന്‍, പുഷ്പ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.കെ.വി.കെ.കണ്ണുര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മഞ്ജു ക്ലാസ്സുകള്‍ നയിച്ചു.

Related posts

പട്ടാപ്പകലും കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ – നാട്ടുകാർ ഭീതിയിൽ……….

Aswathi Kottiyoor

കാക്കയങ്ങാട് ഉളീപ്പടി, കുറുക്കൻ മുക്ക് എന്നിവിടങ്ങളിൽ വ്യാപക മോഷണം 17കാരൻ അറസ്റ്റിൽ

Aswathi Kottiyoor

ജനകീയ വായനയ്ക്കായി പുസ്തകക്കൂട്

Aswathi Kottiyoor
WordPress Image Lightbox