മണത്തണ: കണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ആസ്പത്രി നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ഭാഗമായി മണത്തണ പഴശ്ശി ടൗണ്‍ സ്‌ക്വയറില്‍ ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. യോഗ, നാച്ചുറോപ്പതി, ജീവിതശൈലി ക്രമീകരണ ക്ലാസുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ക്യാമ്പ് എല്ലാ ബുധനാഴ്ചകളിലുമാണ് നടത്തുന്നത്. രോഗികള്‍ക്ക് സൗജന്യമായി മരുന്നും ലഭിക്കും.
ആറളം ഫാം ഗവ. ഹോമിയോ ആസ്പത്രിയുടെ നേതൃത്വത്തില്‍ മണത്തണ അനാമയ സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ആസ്പത്രി അഡ്മിഷനടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആറളം ഫാം ഗവ. ഹോമിയോ ആസ്പത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.ജി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡോ. ഷിബി.പി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബേബി സോജ, ഡോക്ടര്‍ ടി.ജി. മനോജ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
previous post