28.7 C
Iritty, IN
October 7, 2024
  • Home
  • aralam
  • കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തുരത്താൻ ആറളത്ത് സംയുക്തനീക്കം
aralam

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തുരത്താൻ ആറളത്ത് സംയുക്തനീക്കം

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ​യും ആ​റ​ളം ഫാം ​ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​നീ​ക്കം ന​ട​ത്തും. 14ന് ​രാ​വി​ലെ മു​ത​ലാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.
ആ​റ​ളം, കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം റേ​ഞ്ചു​ക​ളി​ലെ 30 ഓ​ളം വ​ന​പാ​ല​ക​രും ആ​റ​ളം ഫാ​മി​ലെ പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ 15 ആ​ന​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​വു​മു​ണ്ട്. കു​ട്ടി​യാ​ന​യു​ള്ള​തി​നാ​ൽ ആ​ന​ക്കൂ​ട്ടം അ​ക്ര​മ​കാ​രി​ക​ളാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഖ​ല​യി​ൽ ക​ന​ത്ത സു​ര​ക്ഷാ​സം​വി​ധാ​നം ഒ​രു​ക്കും.
ഫാം ​മേ​ഖ​ല​യി​ൽ ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​മു​ൾ​പ്പെ​ടെ എ​ല്ലാം പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വ​യ്ക്കും. ഫാ​മി​ന​ക​ത്തു​കൂ​ടി പോ​കു​ന്ന ക​ക്കു​വ-​പാ​ല​പ്പു​ഴ റോ​ഡ് അ​ട​ച്ചി​ടും. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും പോ​കു​ന്ന റോ​ഡി​ലൂ​ടെ വേ​ണം ആ​ന​ക്കൂ​ട്ട​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ റോ​ഡു​ക​ളും നി​രീ​ക്ഷി​ക്കും. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് വാ​ഹ​ന​ത്തി​ൽ അ​നൗ​ൺ​സ്‌​മെ​ന്‍റും ന​ട​ത്തും. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വി​വി​ധ വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ ക​ട​ത്തി​വി​ടേ​ണ്ട​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​തു​ട​ങ്ങു​ന്ന തു​ര​ത്ത​ൽ പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സ​വും തു​ട​രും. ഫാ​മി​ലെ ഒ​ന്ന്, ര​ണ്ട്, നാ​ല് ബ്ലോ​ക്കു​ക​ളി​ലാ​ണ് ആ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​വി​ടെ​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ തു​ര​ത്തി വേ​ണം വ​നാ​തി​ർ​ത്തി​യി​ൽ എ​ത്തി​ക്കാ​ൻ. ആ​ന​ക്കൂ​ട്ടം ആ​ന​മ​തി​ൽ ത​ക​ർ​ത്ത ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. ഏ​റെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന ആ​ന​ക്കൂ​ട്ടം ഒ​ന്നോ ര​ണ്ടോ ദി​വ​സം വ​ന​ത്തി​ൽ നി​ന്ന​ശേ​ഷം വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ത​ന്നെ തി​രി​ച്ചെ​ത്തു​ക​യാ​ണ് പ​തി​വ്. വ​ന​ത്തി​നു​ള്ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഭ​ക്ഷ​ണ​ക്ഷാ​മ​വും ജ​ല​ല​ഭ്യ​ത​യു​ടെ കു​റ​വു​മാ​ണ് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്താ​ൻ ആ​ന​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

Related posts

*ബസ് സൗകര്യം നിലച്ചു; ആറളം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ യാത്ര ദുരിതത്തിൽ.*

Aswathi Kottiyoor

ഇനി ഞാൻ ഒഴുകട്ടെ ; കക്കുവ പുഴ ശുചീകരണവും തടയണ നിർമാണവും

Aswathi Kottiyoor

വില നിർണയിച്ചില്ല; ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത്​ 25 ടൺ കശുവണ്ടി

Aswathi Kottiyoor
WordPress Image Lightbox