24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി
Iritty

ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

കണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ഭാഗമായി ആറളം ഫാംബിഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ മണത്തണ അനാമയ സെന്ററിന്റെ സഹകരണത്തോടെ മണത്തണ പഴശ്ശി ടൗണ്‍ സ്‌ക്വയറില്‍ നടത്തുന്ന ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പിന് ഇന്ന് തുടക്കമായി. ക്യാമ്പ് എല്ലാ ബുധനാഴ്ചകളിലുമാണ് നടത്തുന്നത്. കൂടാതെ രോഗികള്‍ക്ക് സൗജന്യമായി മരുന്നു വിതരണം നടത്തും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ആശുപത്രി അഡ്മിഷന്‍ അടക്കമുള്ള സൗകര്യങ്ങളും ക്യാമ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. ജി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഷിബി പി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.

Related posts

നിർമാണം നിലച്ച് അ​മ്പ​ല​ക്ക​ണ്ടി​ പാ​ലം

𝓐𝓷𝓾 𝓴 𝓳

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണം- മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ

𝓐𝓷𝓾 𝓴 𝓳

ച​മ​ത​ച്ചാ​ലി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox