കണ്ണൂർ: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്), ജില്ലാ നൈപുണ്യ വികസന സമിതി എന്നിവ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള സങ്കൽപ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ 112 പേരെ ജോലിക്കായി തെരഞ്ഞെടുത്തു. 750 ഓളം പേർ ഷോർട്ട് ലിസ്റ്റിൽ ഇടംനേടി. 1300 ഓളം ഉദ്യോഗാർഥികൾ തങ്ങളുടെ അവസരം ഉപയോഗപ്പെടുത്തി. വിവിധ മേഖലകളിൽ നിന്നുള്ള മുപ്പത്താറോളം കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു. രാജ്യസഭാംഗം ഡോ. വി. ശിവദാസൻ അധ്യക്ഷനായിരുന്നു.
previous post