• Home
  • Kerala
  • മുഖ്യമന്ത്രിയുടെ മെയ്ദിന സന്ദേശം
Kerala

മുഖ്യമന്ത്രിയുടെ മെയ്ദിന സന്ദേശം

ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാകൃതത്വത്തിൽ നിന്നും നാഗരികതയിലേക്കുള്ള മാനവരാശിയുടെ പ്രയാണത്തിന്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം അത് ഉച്ചത്തിൽ മുഴക്കുന്നു. ചൂഷിതരുടെ ഐക്യം തകർക്കുന്ന വിഭാഗീയ ചിന്തകളെ അപ്രസക്തമാക്കാൻ സാധിക്കുന്ന തൊഴിലാളി വർഗബോധം സമ്മാനിക്കുകയും മാനവികതയിൽ അടിയുറച്ച പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ മനുഷ്യഹൃദയങ്ങളിൽ നിറക്കുകയും ചെയ്യുന്നു.
ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും അത്തരമൊരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. അങ്ങനെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഇത്തവണത്തെ മെയ് ദിനാഘോഷങ്ങൾ സാർത്ഥകമാക്കാം. തൊഴിലാളികൾക്ക് ഹാർദ്ദമായ അഭിവാദ്യങ്ങൾ.

Related posts

രാജ്യത്ത്‌ കോവിഡ്‌ മരണം പറയുന്നതിലും ഏഴിരട്ടി ; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളും മരണം മറച്ചുവച്ചു

Aswathi Kottiyoor

നിയമസഭാ കൈയാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകും

Aswathi Kottiyoor

തെക്കൻ മേഖല ഇന്ത്യൻ കോഫി ഹൗസ്‌ സംഘം 35.32 കോടി നഷ്ടത്തിൽ ; നിരവധി ക്രമക്കേടുകൾ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox