27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവവും നവീകരിച്ച
Kerala Uncategorized

കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവവും നവീകരിച്ച

കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവവും നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവും തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം ഉദ്ഘാടനം ചെയ്തു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാംകോ സിമൻ്റ്സ് നൽകുന്ന പഠന കിറ്റ് രാംകോം മാർക്കറ്റിംഗ് സീനിയർ മാനേജർ മനോജ് കുമാർ വി വി ,മാർക്കറ്റിംഗ് മാനേജർ പ്രമോദ് എ എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റുവാങ്ങി. 120 വിദ്യാർത്ഥികൾക്കായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പഠനോപകരണങ്ങളാണ് കൈമാറിയത് . കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, ലയ ജോസഫ്, ജെസ്സി കെ പി, അതുല്യ എൻ ,അന്നമ്മ ഐസക് ,ഷീല കെ എസ് എന്നിവർ സംസാരിച്ചു

Related posts

‘ഞാൻ കള്ളത്തരം കാണിച്ചിട്ടില്ല, ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ

Aswathi Kottiyoor

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

Aswathi Kottiyoor

കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തിൽ വൻ കുറവ്

Aswathi Kottiyoor
WordPress Image Lightbox