24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഉളിക്കലിൽ വൈക്കോൽ ലോറിക്ക് തീപ്പിടിച്ചു
Iritty

ഉളിക്കലിൽ വൈക്കോൽ ലോറിക്ക് തീപ്പിടിച്ചു

ഇരിട്ടി: ഉളിക്കൽ എരുത് കടവിൽ വൈക്കോൽ കയറ്റി വന്ന മിനിലോറിക്ക് തീ പിടിച്ചു. താണുകിടന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഉടൻ നാട്ടുകാർ ചേർന്ന് വാഹനത്തിൽ നിന്നും കച്ചി വലിച്ച് പുറത്തിട്ടതിനാൽ വാഹനത്തിന് തീ പിടിക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. വീരാജ്പേട്ടയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് വൈക്കോൽ കയറ്റി വരിയായിരുന്നു മിനിലോറി. എരുത് കടവിൽ വച്ച് വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് വാഹനത്തിൽ നിന്നും ഏറെ ശ്രമകരമായി കച്ചി പുറത്തേക്ക് വലിച്ചിട്ടതിനാൽ വാഹനത്തിനു തീപ്പിടിക്കാതെ രക്ഷരക്ഷപ്പെട്ടു. റോഡിൽ വീണ കച്ചി മുഴുവനായും കത്തി നശിച്ചു. തുടർന്ന് ഇരിട്ടിയിൽ നിന്നും 2 യൂണിറ്റ് ഫയർ എഞ്ചിൻ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. നാട്ടുകാരുടെ സംയോജിതമായ ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറക്കാൻ ഏറെ സഹായകരമായി.

Related posts

വൈദ്യൂതി ചാർജ്ജ് വർദ്ധന പിൻവലിക്കണം

𝓐𝓷𝓾 𝓴 𝓳

രക്തദാന ബോധവൽക്കരണ ക്ലാസും ഡയറക്ടറി പ്രകാശനവും

കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവം 4 മുതൽ 11 വരെ

WordPress Image Lightbox