23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്ക് ന​ട​പ​ടി​ തു​ട​ങ്ങി
kannur

പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്ക് ന​ട​പ​ടി​ തു​ട​ങ്ങി

പാ​ൽ​ച്ചു​രം: പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലെ​വ​ൽ​സ് എ​ടു​ത്ത് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇന്നലെ ന​ട​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലെ​വ​ൽ​സ് എ​ടു​ക്കു​ന്ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ശേ​ഷം ഒ​രാ​ഴ്ച​യ്ക്ക​കം പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. ബോ​യ്സ് ടൗ​ൺ മു​ത​ൽ അ​മ്പാ​യ​ത്തോ​ട് വ​രെ​യു​ള്ള ആ​റു കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക.

റോ​ഡി​ന് ഇ​രു​വ​ശ​വും കാ​ടു​വെ​ട്ടി നീ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 69 ല​ക്ഷം രൂ​പ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ മ​ണ​ത്ത​ണ അ​മ്പാ​യ​ത്തോ​ട് റോ​ഡി​ലെ കു​ഴി​ക​ളും അ​ട​യ്ക്കും. 15 ദി​വ​സ​ത്തോ​ളം റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

Aswathi Kottiyoor

15 വ​ര്‍​ഷം പഴ​ക്കമുള്ള വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ന​ൽ​ക​ണം: കെജിഡിഎ

Aswathi Kottiyoor

ത​മി​ഴ്നാ​ട് മോ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ൽ; ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox