• Home
  • kannur
  • കരുതൽ വാക്സിനേഷൻ തുടങ്ങി ആദ്യദിനം 1461 പേർക്ക്
kannur

കരുതൽ വാക്സിനേഷൻ തുടങ്ങി ആദ്യദിനം 1461 പേർക്ക്

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കുള്ള കരുതൽ വാക്സിൻ (ബൂസ്‌റ്റർ ഡോസ്) വിതരണം തിങ്കളാഴ്ച തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും അറുപത് പിന്നിട്ട അസുഖ ബാധിതർക്കുമാണ് കരുതൽ വാക്സിൻ നൽകുന്നത്. ഓൺലൈൻ ബുക്കിങ്ങിലൂടെ കോവിഷീൽഡാണ് വിതരണം ചെയ്യുന്നത്.
1461 പേരാണ് ജില്ലയിൽ ആദ്യദിനം കരുതൽ വാക്സിനെടുത്തത്. ഇതിൽ 1072 പേർ ആരോഗ്യ പ്രവർത്തകരും 81 പേർ മുന്നണി പോരാളികളും 308 പേർ അറുപത് കഴിഞ്ഞവരുമാണ്.
രണ്ടു ഡോസ് വാക്‌സിനെടുത്ത്‌ ഒമ്പതുമാസം അല്ലെങ്കിൽ 39 ആഴ്ച കഴിഞ്ഞവർക്കാണ് കരുതൽ ഡോസിന് അർഹത. അസുഖം ഉള്ളവർക്ക് ഡോക്ടറെ കണ്ട് അനുമതി വാങ്ങി വാക്സിനെടുക്കാം. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ആവശ്യത്തിന് കോവിഷീൽഡ് സ്റ്റോക്കുള്ളതിനാൽ കരുതൽവാക്സിൻ ലഭിക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ആർസി എച്ച് ഓഫീസർ ഡോ. ബി സന്തോഷ് പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കുശേഷം ആശാപ്രവർത്തകരുടെയും വാർഡ് അംഗങ്ങളുടെയും സ്പോട്ട് ബുക്കിങ്ങിലൂടെ കരുതൽ ഡോസ് വിതരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കൗമാരക്കാരുടെ 
വാക്സിനേഷൻ 20 വരെ നീട്ടി
കണ്ണൂർ
15നും 18നുമിടയിലുള്ളവരുടെ വാക്സിൻ വിതരണം 20വരെ നീട്ടി. 63 ശതമാനംപേരാണ് വാക്സിനെടുത്തത്. ആകെ വാക്സിൻ എടുത്തവരുടെ എണ്ണം 61753 ആണ്. തിങ്കളാഴ്ചമാത്രം 4808 പേർ വാക്സിനെടുത്തു.

Related posts

കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 4.23 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

Aswathi Kottiyoor

വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ

Aswathi Kottiyoor

ജില്ലയില്‍ 884 പേര്‍ക്ക് കൂടി കൊവിഡ്: 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox