25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത്‌ 1613 കൗമാരക്കാർ
kannur

ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത്‌ 1613 കൗമാരക്കാർ

കൗമാരക്കാർക്ക്‌ കോവിഡ്‌ വാക്‌സിൻ വിതരണം തുടങ്ങിയ തിങ്കളാഴ്ച 1613 പേർ വാക്‌സിനെടുത്തു. തിങ്കളാഴ്‌ച ജില്ലയിൽ 17 കേന്ദ്രങ്ങളിലായി മൂവായിരം ഡോസ്‌ കോവാക്‌സിനാണ്‌ വിതരണത്തിന്‌ സജ്ജമാക്കിയത്‌. ചൊവ്വാഴ്‌ച മുതൽ 109 സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ വാക്‌സിൻ നൽകും. ഇതിനായി 31,000 ഡോസ്‌ വാക്‌സിനെത്തി.15നും 18നുമിടയിൽ പ്രായമുള്ള ഒന്നരലക്ഷത്തിൽപ്പരം കുട്ടികൾ ജില്ലയിലുണ്ടെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണക്ക്‌. ഒരാഴ്‌ചക്കുള്ളിൽ ഇവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.
വാക്‌സിൻ ലഭിക്കാൻ www.cowin.gov.in എന്ന പോർട്ടലിൽ ആധാർ കാർഡോ സ്‌കൂൾ ഐഡിയോ ഉപയോഗിച്ച്‌ രജിസ്റ്റർ ചെയ്യണം. ആശാ വർക്കറുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട്‌ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ എത്തണം. ആധാർ കാർഡ് നിർബന്ധം. കുത്തിവയ്‌പ്പ് കേന്ദ്രങ്ങളിൽ രക്ഷിതാവ് ഒപ്പം ഉണ്ടാവണം. ഓൺലൈനായി ബുക്ക്‌ ചെയ്‌തും വാക്‌സി

Related posts

ഇന്ന് ജില്ലയിൽ 105 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

Aswathi Kottiyoor

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor

ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox