24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • 121 പേ​ർ​ക്ക് നി​യ​മ​നം
kannur

121 പേ​ർ​ക്ക് നി​യ​മ​നം

ക​ണ്ണൂ​ർ: നാ​ഷ​ന​ൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സി​ന്‍റെ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ നി​യു​ക്തി തൊ​ഴി​ൽ മേ​ള​യി​ൽ 3452 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും 55 ഉ​ദ്യോ​ഗ​ദാ​യ​ക​രും പ​ങ്കെ​ടു​ത്തു. 1163 പേ​രെ ഷോ​ർ​ട്ട് ലിസ്റ്റ് ചെ​യ്യു​ക​യും 121 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ക​യും ചെ​യ്തു. ആ​സ്റ്റ​ർ മിം​സ്, വാ​സ​ൻ ഐ ​കെ​യ​ർ, ഐ ​ട്ര​സ്റ്റ് ഐ ​കെ​യ​ർ, യു​എ​ൽ​ടി​എ​സ്, ബി​സി​ന​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സി.​എം. പ​ദ്മ​ജ, ചൊ​വ്വ എ​ച്ച്എ​സ്എ​സ് മു​ഖ്യാ​ധ്യ​പ​ക​ൻ കെ. ​വി​നോ​ദ് കു​മാ​ർ, ഡി​വി​ഷ​ണ​ൽ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ആ​ർ. ര​വി​കു​മാ​ർ, ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ര​മേ​ശ​ൻ കു​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള​യി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സ്റ്റാ​ൾ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി. അ​ടു​ത്ത വ്യോ​മ​സേ​ന റി​ക്രൂ​ട്ട്‌​മെ​ൻ​റ് ഫെ​ബ്രു​വ​രി മ​ധ്യ​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ല​യാ​ളി​യാ​യ കോ​ർ​പ​റ​ൽ പി.​കെ. ഷെ​റി​ൻ, സ​ർ​ജ​ൻ​റു​മാ​രാ​യ ഡി.​ജെ. സിം​ഗ്, സു​രേ​ഷ് എ​ന്നി​വ​ർ യു​വാ​ക്ക​ൾ​ക്ക് വ്യോ​മ​സേ​ന​യെ​ക്കു​റി​ച്ച് അ​വ​ബോ​ധ​വും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ന​ൽ​കി​യ​ത്.

Related posts

കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ പരിശോധന നടത്തി

Aswathi Kottiyoor

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തി​രി​തെ​ളി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കും

Aswathi Kottiyoor

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ധ​കം

Aswathi Kottiyoor
WordPress Image Lightbox