പാനൂർ:നിർധന കുടുംബങ്ങൾക്ക് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേ ഷൻ(എ.കെ.എൽ. ഡബ്ല്യു.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വീട് വൈദ്യുതീകരിച്ച 100-ാമത്തെ വീടിന്റെ സ്വിച്ച് ഓൺ നാളെ 3.30ന്
ആറളം ആയകൂട്ടക്കളത്ത് സണ്ണി ജോസ്ഫ് എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.രഘുനാഥ് മുഖ്യാതിഥിയാകും.
സംഘടനയുടെ നേതൃത്വത്തിൽ 22.5 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് വർഷത്തിനിടയിൽ 100 വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ചതെന്ന് ഭാരവാഹികളായ
ജില്ലാ പ്രസിഡൻ്റ് എം.എം, രമേശൻ, എം.എം സുനിൽകുമാർ, കെ.പി ബാലസുബ്രഹ്മണ്യൻ, സി.പ്രദീപൻ, ദിലീപ് ഇത്തിക്ക എന്നിവർ അറിയിച്ചു. .