33.4 C
Iritty, IN
December 6, 2023
  • Home
  • kannur
  • കാലം മാറി കോലം മാറി ഞങ്ങളും മാറി; വേർതിരിവിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത ഗാനവുമായി ആര്യ ദയാൽ…………
kannur

കാലം മാറി കോലം മാറി ഞങ്ങളും മാറി; വേർതിരിവിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത ഗാനവുമായി ആര്യ ദയാൽ…………

സ്ത്രീവിരുദ്ധ ചിന്താഗതികൾക്കെതിരെയുള്ള വീഡിയോ ഗാനവുമായി ഗായിക ആര്യ ദയാൽ. വനിതാ ശിശു ക്ഷേമ വകുപ്പിന് വേണ്ടിയാണ് ആര്യ ദയാൽ ഗാനമൊരുക്കിയിരിക്കുന്നത് . ‘അങ്ങനെ വേണം’ – സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേർതിരിവിനോടും മുൻവിധികളോടും ഇനിവേണ്ട വിട്ടുവീഴ്ച’ എന്നാണ് വീഡിയോ ഗാനത്തെക്കുറിച്ച് വനിതാ ശിശു ക്ഷേമ വകുപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.

സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളെ വീഡിയോ ഗാനത്തിൽ നിശിതമായി വിമർശിക്കുന്നുണ്ട്. നമ്മൾ എന്ത് ഭക്ഷണം കഴിക്കണം എവിടെ പോകണം എന്ത് വസ്ത്രം ധരിക്കണമെന്നതിനെക്കുറിച്ച് നമ്മൾ തന്നെ തീരുമാനിക്കുമെന്നും , പൊന്നു കൊണ്ട് പൊതിയേണ്ട നമ്മളെ നമ്മളായി തന്നെ കണ്ടാൽ മതിയെന്നും ഗാനത്തിലൂടെ പറയുന്നുണ്ട്. ശശികല മേനോനാണ് വരികൾ എഴുതിയത്. ആതിഫ് അസീസാണ് സംവിധാനം.

Related posts

മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലുലു സാരീസിന്

Aswathi Kottiyoor

അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം

Aswathi Kottiyoor

മൃ​ഗ​ങ്ങ​ളോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​മ്പോ​ള്‍ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം

Aswathi Kottiyoor
WordPress Image Lightbox