കണ്ണൂർ: ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന 11ാം മത് ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള കണ്ണൂർ ഫെസ്റ്റിന് ഇന്ന് തുടക്കമാകും.
പിആർഡി പവലിയൻ, കണ്ണൂരിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായുള്ള ബദൽ ഉത്പന്ന പ്രദർശനം, വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, ആകാശവാണി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാലിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ചരിത്ര പ്രദർശനം, ചെറിമാവിലായിലെ സിംനാ ദാസിന്റെ ചിത്ര പ്രദർശനം, പിആർഡി പവലിയൻ എന്നിവയും ഉണ്ടാകും. ഇന്നു വൈകുന്നേരം 5.30ന് മേയർ ടി.ഒ. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവർ ചേർന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.