• Home
  • Kerala
  • ആ​ഗോ​ള ടൂ​റി​സം രം​ഗ​ത്ത് ക​ണ്ണൂ​രി​നെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കും
Kerala

ആ​ഗോ​ള ടൂ​റി​സം രം​ഗ​ത്ത് ക​ണ്ണൂ​രി​നെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കും

ക​ണ്ണൂ​ര്‍: ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ഇ​ടം​നേ​ടാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും ക​ണ്ണൂ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​ട​ക്ക​ന്‍ കേ​ര​ളം അ​നു​ഭ​വി​ക്കു​ന്ന പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​സ്റ്റ​ര്‍ മിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ടൂ​റി​സം ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ്, കി​യാ​ല്‍, കാ​ന​ന്നൂ​ര്‍ റോ​ട്ട​റി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​തു തു​ട​ങ്ങു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടൂ​റി​സം രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ ഡേ​വി​ഡ് ബൗ​ഷെ കേ​ര​ള​ത്തി​ലെ​ത്തു​ക​യും ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ത്ത​ര കേ​ര​ള​ത്തി​ലേ​ക്കു​ള്ള ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വ് കു​റ​വാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മെ​ഡി​ക്ക​ല്‍ ജേ​ര്‍​ണ​ലു​ക​ള്‍, ടൂ​റി​സം രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍, ഹെ​ല്‍​ത്ത് ടൂ​റി​സം രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ മു​ത​ലാ​യ​വ​രെ മ​ല​ബാ​റി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ച്ച് ഇ​വി​ടു​ത്തെ ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ക​ണ്ണൂ​രി​ല്‍ ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ഡേ​വി​ഡ് ബൗ​ഷെ പ​റ​ഞ്ഞു.
ഡേ​വി​ഡ് ബൗ​ഷെ​യു​ടെ നി​ര്‍​ദ്ദേ​ശം പ​രി​ഗ​ണി​ച്ച് ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ഉ​ള്‍​പ്പെ​ടു​ന്ന ഉ​ത്ത​ര മ​ല​ബാ​റി​ന്‍റെ പ്ര​കൃ​തി ഭം​ഗി, ച​രി​ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍, കാ​ലാ​വ​സ്ഥ, ചെ​ല​വ് കു​റ​ഞ്ഞ​തും ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള​തു​മാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​നം, സാം​സ്‌​കാ​രി​ക മി​ക​വ്, പാ​ര​മ്പ​ര്യ ക​ലാ​മേ​ഖ​ല​ക​ള്‍, സ​വി​ശേ​ഷ​മാ​യ ഭ​ക്ഷ​ണ പാ​ര​മ്പ​ര്യം എ​ന്നി​വ​യെ​ല്ലാം ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​ണ് ടൂ​റി​സം വി​ക​സ​ന പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ള്‍, ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം ​സ്റ്റേ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം ഇ​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്ന് ആ​സ്റ്റ​ര്‍ കേ​ര​ള ആ​ന്‍റ് ഒ​മാ​ന്‍ റീ​ജ്യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫ​ര്‍​ഹാ​ന്‍ യാ​സി​ന്‍ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​സ്റ്റ​ര്‍ ഗ്രൂ​പ്പ് ചീ​ഫ് ഓ​ഫ് സ​ര്‍​വീ​സ് എ​ക്‌​സ​ല​ന്‍​സ് ഡേ​വി​ഡ് ബൗ​ഷെ, സി​എം​എ​സ് ഡോ. ​കെ.​എം. സൂ​ര​ജ് , കേ​ര​ള ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പ്ര​ശാ​ന്ത് വാ​സു​ദേ​വ്, കേ​ന​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍, ആ​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​ര്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഹെ​ഡ് ന​സീ​ര്‍ സി.​പി.​അ​ഹ​മ്മ​ദ്, എ​ജി​എം ഓ​പ്പ​റേ​ഷ​ന്‍​സ് വി​വി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കേരളത്തിൽ 22 പൊലീസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ്

Aswathi Kottiyoor

ബസിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടി; ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Aswathi Kottiyoor

മാവോവാദികൾക്കായി തിരച്ചിൽ: കണ്ണൂരിന്‍റെ അതിർത്തി പ്രദേശങ്ങളിലും ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox