21.6 C
Iritty, IN
February 24, 2024
  • Home
  • kannur
  • 21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ‌സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും
kannur

21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ‌സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും

ക​ണ്ണൂ​ർ: വി​വി‌​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ ബ​സ് ഉ​ട​മ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി 21 മു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, ഡി​സം​ബ​ർ 31 വ​രെ അ​ട​യ്ക്കേ​ണ്ട റോ​ഡ് ടാ​ക്സ് ഒ​ഴി​വാ​ക്കു​ക, 140 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ​സ് സ​മ​രം. ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 18 ന​കം പ​രി​ഹാ​ര​മു​ണ്ടാ​ക്കി​ത്ത​രും എ​ന്ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് ന​വം​ബ​ർ ഒ​ൻ​പ​തു​മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി​വ​ച്ച​ത്. ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​ജി​ത്, സി. ​മോ​ഹ​ന​ൻ, എ​സ്. അ​ഷ്റ​ഫ്, എം.​കെ. അ​സീ​ൽ, കെ.​വി. മോ​ഹ​ന​ൻ, കെ.​സി. സോ​മ​നാ​ഥ​ൻ, പി.​വി. വി​ജ​യ​ൻ, ബി. ​സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

406 ലിറ്റർ കർണാടക മദ്യവുമായി കണ്ണൂർ പുഴാതി സ്വദേശി പിടിയിൽ

Aswathi Kottiyoor

വാഹന പരിശോധനകൾ കർശനമാക്കി ഫ്ലയിങ് സ്ക്വാഡുകൾ

Aswathi Kottiyoor

അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

Aswathi Kottiyoor
WordPress Image Lightbox