വ്യവസായത്തിനുള്ള മികച്ച അന്തരീക്ഷം കേരളത്തില്‍ രൂപപ്പെടുത്തുമെന്നു മന്ത്രി പി. രാജീവ്. ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പാര്‍ക്ക് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ജിനിയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിള്‍ ഇയുടെ കേരള ഘടകം കൊച്ചിയില്‍ സംഘടിപ്പിച്ച എക്സ്പോ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ് കളമശേരിയിലാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കും. കേരളത്തിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്താനും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഐ ട്രിപ്പിള്‍ ഇ കേരള ഘടകം നടത്തുന്ന ഇത്തരം എക്സ്പോകള്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ഐട്രിപ്പിള്‍ ഇ ഇന്‍ഡസ്ട്രി ആപ്ലിക്കേഷന്‍സ് സൊസൈറ്റി കേരള ഘടകം ചെയര്‍പേഴ്സണ്‍ ഡോ.ബിജുന കുത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐട്രിപ്പിള്‍ ഇ ഇന്ത്യ കൗണ്‍സില്‍ ചെയര്മാന് ഡോ. സുരേഷ് നായര്‍ മുഖ്യപ്രഭാഷണം നടത്തി.