27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം 10 മു​ത​ൽ 12 വ​രെ എ​രി​പു​ര​ത്ത്
kannur

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം 10 മു​ത​ൽ 12 വ​രെ എ​രി​പു​ര​ത്ത്

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം 10 മു​ത​ൽ 12 വ​രെ എ​രി​പു​ര​ത്ത് ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം 10 ന് ​രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, എ.​വി​ജ​യ​രാ​ഘ​വ​ന്‍, ഇ.​പി. ജ​യ​രാ​ജ​ന്‍, പി.​കെ. ശ്രീ​മ​തി, എം.​വി. ഗോ​വി​ന്ദ​ന്‍, കെ.​കെ. ശൈ​ല​ജ, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 250 പ്ര​തി​നി​ധി​ക​ളും 53 ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ജി​ല്ല​യി​ല്‍ നി​ന്നു​മു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ക. പ​ത്തി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ക്കും. 9.30ന് ​പ​താ​ക ഉ​യ​ര്‍​ത്തും.
സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് എ​രി​പു​രം മു​ത​ല്‍ പ​ഴ​യ​ങ്ങാ​ടി വ​രെ വി​ളം​ബ​ര​ജാ​ഥ സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ഴ​യ​ങ്ങാ​ടി​യി​ൽ ന​ട​ക്കു​ന്ന പു​സ്ത​കോ​ത്സ​വം കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് സി.​ജെ. കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ൻ​പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ടി​മ​ര-​പ​താ​ക-​ദീ​പ​ശി​ഖ ജാ​ഥ​ക​ള്‍ ആ​രം​ഭി​ക്കും. ക​രി​വെ​ള്ളൂ​രി​ല്‍ നി​ന്നു​ള്ള പ​താ​ക​ജാ​ഥ പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​ഐ. മ​ധു​സൂ​ദ​ന​നാ​ണ് ജാ​ഥാ​ലീ​ഡ​ര്‍.
കാ​വു​മ്പാ​യി​യി​ല്‍ കൊ​ടി​മ​ര ജാ​ഥ എം.​വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​കെ. ഗോ​വി​ന്ദ​നാ​ണ് ജാ​ഥാ​ലീ​ഡ​ര്‍. ക​ണ്ണൂ​ര്‍ എ​കെ​ജി പ്ര​തി​മ​യി​ല്‍​വ​ച്ച് ദീ​പ​ശി​ഖാ റി​ലേ ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​എ​ന്‍.​ച​ന്ദ്ര​ന്‍ നേ​തൃ​ത്വം ന​ല്‍​കും. പ​താ​ക​യും ദീ​പ​ശി​ഖ​യും അ​ത്‌​ല​റ്റു​ക​ൾ റി​ലേ​യാ​യി കൊ​ണ്ടു​വ​രി​ക​യാ​ണ്. മൂ​ന്ന് ജാ​ഥ​ക​ളും വൈ​കു​ന്നേ​രം 5.30ന് ​സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി പ​താ​ക ഉ​യ​ര്‍​ത്തും.
പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന മാ​ധ്യ​മ​സെ​മി​നാ​റി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​വി. നി​കേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. 11 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന്” മ​ത​നി​ര​പേ​ക്ഷ​ത നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍’ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സെ​മി​നാ​ര്‍ ന​ട​ക്കും. എ. ​വി​ജ​യ​രാ​ഘ​വ​ന്‍, അ​ഡ്വ. പി.​പി. ബ​ഷീ​ര്‍, ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. 12ന് ​പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം കെ .​കു​ഞ്ഞ​പ്പ- പി. ​വാ​സു​ദേ​വ​ന്‍ ന​ഗ​റി​ലും (മാ​ടാ​യി കോ-​ഓ​പ്പ. റൂ​റ​ല്‍ ബാ​ങ്ക് ഹാ​ള്‍), പൊ​തു​സ​മ്മേ​ള​നം ഇ.​കെ. നാ​യ​നാ​ര്‍ ന​ഗ​റി​ലും (പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം) സെ​മി​നാ​ര്‍ സി.​വി. ദാ​മോ​ദ​ര​ന്‍ ന​ഗ​റി​ലും (പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം) ആ​ണ് ന​ട​ക്കു​ക.

Related posts

കണ്ണൂര്‍ വിമാനത്താവളം; അന്താരാഷ്ട്ര ചരക്ക് നീക്കം ഒക്ടോബര്‍ 16 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്; 777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox